7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

ടി.വി.കെയുമായുള്ള സഖ്യം ബി.ജെ.പിയെ തടയാന്‍; ഡി.എം.കെയുമായുള്ള ബന്ധം അവസാനിച്ചിട്ടില്ല- മാണിക്കം ടാഗോര്‍

Date:



India


ടി.വി.കെയുമായുള്ള സഖ്യം ബി.ജെ.പിയെ തടയാന്‍; ഡി.എം.കെയുമായുള്ള ബന്ധം അവസാനിച്ചിട്ടില്ല: മാണിക്കം ടാഗോര്‍

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ സാഹചര്യത്തില്‍ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) പിന്തുണ പ്രഖ്യാപിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍.

ടി.വി.കെയുമായുള്ള സഹകരണം ഡി.എം.കെയുമായുള്ള ഔദ്യോഗിക വേര്‍പിരിയലായി കാണേണ്ടതില്ലെന്നും വര്‍ഗീയ ശക്തികളെ തമിഴ്നാട്ടില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതിലാണ് കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

‘തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ടി.വി.കെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.

ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകള്‍ മാത്രം അകലെ നില്‍ക്കുന്ന വിജയിയെ പിന്തുണയ്ക്കുന്നതിലൂടെ ബി.ജെ.പിയുടെ പിന്‍വാതില്‍ ഇടപെടലുകള്‍ തടയാനാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഒരു മതേതര രൂപീകരണത്തെ പിന്തുണയ്ക്കണമെന്നത് പാര്‍ട്ടിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നു,’ മാണിക്കം ടാഗോര്‍ പറഞ്ഞു.

കോണ്‍ഗ്രസ് തീരുമാനത്തെ ‘വഞ്ചന’ എന്ന് വിശേഷിപ്പിച്ച ഡി.എം.കെയുടെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം പരാമര്‍ശങ്ങള്‍ വരുന്നത് ജൂനിയര്‍ ലെവല്‍ വക്താക്കളില്‍ നിന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ ബി.ജെ.പി വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യാ ബ്ലോക്ക് ശക്തമായ ഒരു പ്ലാറ്റ്‌ഫോമായി തുടരുമെന്നും എന്നാല്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെ തമിഴ്നാട്ടിലും പ്രാദേശികമായ ചലനാത്മകതയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നായിരുന്നു മാണിക്കം ടാഗോര്‍ ന്യൂ ഇന്ത്യന്‍ എക്രസ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘തിരുപ്രംകുണ്ഡ്രം അടക്കമുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിലൂടെ വിജയ്‌യുടെ മതേതര നിലപാട് വ്യക്തമാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയ് അയച്ച കത്തിന് പിന്നാലെ ഹൈക്കമാന്‍ഡുമായും സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സഖ്യത്തിന് തീരുമാനമായത്. ടി.വി.കെയുമായുള്ള ബന്ധം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒന്നായിരിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

അധികാര പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. നിലവില്‍ അഞ്ച് എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് തങ്ങളുടെ കരുത്ത് മനസിലാക്കി തന്നെയാണ് പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഈ സഖ്യത്തിന് മുന്‍കൈ എടുത്തത്,’ മാണിക്കം ടാഗോര്‍ പറഞ്ഞു.

Content Highlight: Congress’ alliance with TVK shouldn’t be seen as formal break with DMK: Manickam Tagore

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related