10
May, 2026

A News 365Times Venture

10
Sunday
May, 2026

A News 365Times Venture

രാജ്യത്തെ യുവാക്കള്‍ ബി.ജെ.പിയുടെ നുണ കേട്ട് മടുത്തു; പാട്‌നയിലെ അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെയുള്ള ലാത്തി ചാര്‍ജില്‍ രാഹുല്‍ ഗാന്ധി

Date:



India


രാജ്യത്തെ യുവാക്കള്‍ ബി.ജെ.പിയുടെ നുണ കേട്ട് മടുത്തു; പാട്‌നയിലെ അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെയുള്ള ലാത്തി ചാര്‍ജില്‍ രാഹുല്‍ ഗാന്ധി

പാട്‌ന: ഇന്ത്യയിലെ യുവാക്കള്‍ ബി.ജെ.പിയുടെ നുണകള്‍ കേട്ട് മടുത്തുവെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ബി.ജെ.പി സര്‍ക്കാര്‍ തൊഴില്‍ രഹിതരായ യുവാക്കളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ പ്രതിഷേധിച്ച അധ്യാപക ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോലിക്കായി സമാധാനപരമായി പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാസമ്പന്നരായ നിരവധി യുവാക്കള്‍ ജോലി കണ്ടെത്താന്‍ പാടുപെടുകയാണ്. അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ അവരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

യുവാക്കള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുമ്പോള്‍ അവര്‍ക്ക് ജോലി നല്‍കുന്നതിന് പകരം ലാത്തികൊണ്ടാണ് സര്‍ക്കാര്‍ മറുപടി നല്‍കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി തൊഴില്‍ രഹിതരായ യുവാക്കള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

‘ബിരുദങ്ങളും കഴിവുകളും കൈയിലേന്തി ലക്ഷക്കണക്കിന് യുവാക്കള്‍ ജോലിക്കായി അലഞ്ഞുനടക്കുന്നു. പക്ഷേ ബി.ജെ.പി സര്‍ക്കാര്‍ അവരെയോ നിങ്ങളെയോ ശ്രദ്ധിക്കുന്നില്ല. യുവാക്കള്‍ അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങുമ്പോള്‍, അവര്‍ക്ക് ജോലി നല്‍കുന്നില്ല.

പകരം അവരുടെ മുതുകില്‍ ലാത്തികള്‍ വര്‍ഷിക്കുന്നു. ഇന്ത്യയിലെ യുവാക്കള്‍ ബി.ജെ.പിയുടെ നുണകള്‍ കൊണ്ട് മടുത്തു. അവര്‍ ഇനി നിശബ്ദരായിരിക്കില്ല. കോണ്‍ഗ്രസ് എല്ലാ ഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കുന്നു,’ പോസ്റ്റില്‍ പറയുന്നു.

ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രോഗമാണ് തൊഴിലിലായ്മയെന്നും അതിന്റെ ഏറ്റവും വിനാശകരമായ ആഘാതം ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും യുവാക്കളിലാണ് പതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിലെ പാട്നയില്‍, ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസിന് സമീപമാണ് പ്രതിഷേധം നടന്നത്. നാലാം ഘട്ട അധ്യാപക നിയമനത്തിനുള്ള വിജ്ഞാപനം വൈകുന്നതിനെതിരെയായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം.

ഏകദേശം 46,000-ത്തോളം ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച പാട്ന കോളേജില്‍ നിന്നും തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടയുകയും, തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ലാത്തി വീശുകയായിരുന്നു.

Content Highlight: Youth of the country is tired of listening to BJP’s lies; Rahul Gandhi on lathi charge on teacher candidates in Patna




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇസ്രഈല്‍ നയങ്ങള്‍ ഗസയിലെ ക്രൈസ്തവര്‍ക്ക് അപകടകരം;യൂറോപ്യന്‍ യൂണിയനോട് ഫലസ്തീന്‍ പ്രതിനിധി സംഘം

ഗസസിറ്റി: ഇസ്രഈലിന്റെ നയങ്ങള്‍ ഗസയിലെ ക്രൈസ്തവ സമുദായത്തെ അപകടകരമായി ബാധിക്കുമെന്ന് യൂറോപ്യന്‍...