17
May, 2026

A News 365Times Venture

17
Sunday
May, 2026

A News 365Times Venture

ജമാല്‍ ഖഷോഗ്ജി വധം- ഫ്രാന്‍സില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു

Date:



World News


ജമാല്‍ ഖഷോഗ്ജി വധം: ഫ്രാന്‍സില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചു

 

പാരീസ്: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച അന്വേഷണത്തിനായി ഒരു ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി രാജ്യത്തെ നാഷണല്‍ ആന്റി ടെററിസം പ്രോസിക്യൂട്ടര്‍ ഓഫീസ് (പി.എന്‍.എ.ടി) ശനിയാഴ്ച അറിയിച്ചു

പീഡനം, തിരോധാനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണം നടക്കുന്നത്. മെയ് 11ന് പാരീസ് കോര്‍ട്ട് ഓഫ് അപ്പീല്‍ പുറപ്പെടുവിച്ച നിര്‍ണായക വിധിയെത്തുടര്‍ന്നാണ് ഈ നടപടി.

മനുഷ്യാവകാശ സംഘടനകളായ ട്രയല്‍ ഇന്റര്‍നാഷണല്‍ (TRIAL International), റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്നിവര്‍ നല്‍കിയ പരാതികള്‍ അന്വേഷണത്തിന് അര്‍ഹമാണെന്ന് കോടതി കണ്ടെത്തി.

അതേസമയം ഖഷോഗ്ജി ജോലി ചെയ്തിരുന്ന ‘ഡോണ്‍’ (DAWN) എന്ന സംഘടന നല്‍കിയ പരാതി കോടതി സ്വീകരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

2018 ഒക്ടോബറില്‍ ഇസ്താംബുളിലെ സൗദി കോണ്‍സലേറ്റില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ ഖഷോഗ്ജിയെ വധിക്കുകയും പിന്നാലെ മൃതദേഹം കഷ്ണങ്ങളാക്കി മാറ്റുകയും ചെയ്തത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവനുസരിച്ചാണ് ഈ കൊലപാതകം നടന്നതെന്ന് യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശ്വസിക്കുന്നു.

എന്നാല്‍ കൊലപാതകത്തിന് താന്‍ ഉത്തരവിട്ടിട്ടില്ലെന്നും, തന്റെ ഭരണത്തിന് കീഴില്‍ നടന്ന ഒരു സംഭവമെന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നുമാണ് കിരീടാവകാശി അറിയിച്ചിട്ടുള്ളത്.

ഈ കേസില്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റു നിയമനടപടികള്‍ പരിമിതമായിരിക്കുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ ഈ നീക്കം ഒരു പുതിയ നിയമ പോരാട്ടത്തിന് വഴിതുറക്കുന്നത്.

2022ല്‍ ടര്‍ക്കി കോടതി 26 സൗദി പ്രതികള്‍ക്കെതിരെയുള്ള വിചാരണ നിര്‍ത്തിവെക്കുകയും കേസ് സൗദി അറേബ്യയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

അമേരിക്കയാകട്ടെ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രിയായി നിയമിച്ചതിന് പിന്നാലെ അദ്ദേഹത്തിന് നിയമ പരിരക്ഷ നല്‍കുകയും ഖഷോഗ്ജിയുടെ പ്രതിശ്രുത വധു നല്‍കിയ സിവില്‍ കേസ് തള്ളുകയും ചെയ്തു.

വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ചില ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താന്‍ ഫ്രഞ്ച് നിയമം ജഡ്ജിമാരെ അനുവദിക്കുന്നുണ്ട്. എന്നാല്‍ കുറ്റാരോപിതര്‍ ഫ്രഞ്ച് മണ്ണില്‍ ഉണ്ടെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേക്ക് കടക്കാന്‍ സാധാരണഗതിയില്‍ സാധിക്കുകയുള്ളൂ.

പുതിയ അന്വേഷണ വാര്‍ത്തയോട് സൗദി ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: French judge opens investigation into Khashoggi’s murder.

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related