15
June, 2026

A News 365Times Venture

15
Monday
June, 2026

A News 365Times Venture

ഫലസ്തീനികളോടുള്ള ഇസ്രഈല്‍ നടപടികള്‍ വര്‍ണവിവേചന കാലത്തെ ദക്ഷിണാഫ്രിക്കയ്ക്ക് സമം; യൂറോപ്യന്‍ യൂണിയന്‍- റിപ്പോര്‍ട്ട്

Date:

ഫലസ്തീനികളോടുള്ള ഇസ്രഈല്‍ നടപടികള്‍ വര്‍ണവിവേചന കാലത്തെ ദക്ഷിണാഫ്രിക്കയ്ക്ക് സമം; യൂറോപ്യന്‍ യൂണിയന്‍: റിപ്പോര്‍ട്ട്

മെക്‌സിക്കോ സിറ്റി: ഇസ്രഈല്‍ ഫലസ്തീനികളോട് കാണിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന കാലത്തിന് സമാനമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജാ കല്ലാസ്.

മെക്‌സിക്കോയില്‍ നടന്ന രഹസ്യ ചര്‍ച്ചകള്‍ക്കിയെയായിരുന്നു കല്ലാസിന്റെ പ്രസ്താവനയെന്ന് യുറാക്ടീവിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കില്‍ ഫലസ്തീന്‍ അനുഭവിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍, വംശീയമായ വേര്‍തിരിവുകള്‍, അവകാശ ലംഘനങ്ങള്‍ എന്നിവ മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണ വിവേചനത്തിന് സമാനമാണെന്നായിരുന്നു കല്ലസ് പറഞ്ഞത്.

എന്നാല്‍ ഈ താരതമ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര വേദിയില്‍ യൂറോപ്യന്‍ യൂണിയനെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്ന വ്യക്തി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് ഒരു നയതന്ത്രജ്ഞന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം താരതമ്യങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും ഇസ്രഈലിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള വ്യാജപ്രചാരണമാണെന്നുമാണ് ഇസ്രഈലിന്റെ പ്രതികരണം. കല്ലാസ് ഇസ്രഈല്‍ അനുകൂലിയായിരുന്നു എന്നതാണ് ഈ റിപ്പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്. ഇസ്രഈലിന്റെ സുരക്ഷ യൂറോപ്യന്‍ യൂണിയന് പ്രധാമാണെന്നും ഇസ്രഈലിനോടും രാജ്യത്തെ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നുമായിരുന്നു അവരുടെ മുന്‍കാല പ്രസ്താവനകള്‍.

Content Highlight: Israeli actions towards Palestinians are comparable to South Africa during apartheid; European Union: Report




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബംഗാളില്‍ കള്ളനെന്നാരോപിച്ച് മലയാളി യുവാവിനെ തല്ലിക്കൊന്നു; ഏഴ് പേര്‍ പിടിയില്‍

കൊല്‍ക്കത്ത: ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു. കള്ളനെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ യുവാവിനെ...