16
June, 2026

A News 365Times Venture

16
Tuesday
June, 2026

A News 365Times Venture

ബി.ജെ.പി ഭരിക്കുന്ന നാടുകള്‍ അക്രമത്തിന്റെ വിളനിലമാകുന്നു; പശ്ചിമ ബംഗാളിലെ ആള്‍ക്കൂട്ടക്കൊല സര്‍ക്കാര്‍ ഒരുമാസം പോലും പിന്നിടും മുമ്പ്- കെ.സി വേണുഗോപാല്‍

Date:

ബി.ജെ.പി ഭരിക്കുന്ന നാടുകള്‍ അക്രമത്തിന്റെ വിളനിലമാകുന്നു; പശ്ചിമ ബംഗാളിലെ ആള്‍ക്കൂട്ടക്കൊല സര്‍ക്കാര്‍ ഒരുമാസം പോലും പിന്നിടും മുമ്പ്: കെ.സി വേണുഗോപാല്‍

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. ബി.ജെ.പി ഭരിക്കുന്ന നാടുകളൊക്കെ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വിളനിലങ്ങളായി മാറുകയാണെന്ന് വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലുണ്ടായത് അങ്ങേയറ്റം ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ബിജെപി ഭരണകൂടമായി മാറുന്ന നാടുകളൊക്കെ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വിളനിലങ്ങളായി മാറുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ബംഗാളും മാറിയിരിക്കുന്നു.
സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കുല്‍ത്തലിയിലുണ്ടായത് അങ്ങേയറ്റം ഞെട്ടിക്കുന്ന സംഭവമാണ്,’ വേണുഗോപാല്‍ കുറിച്ചു.

ദാദ്രിയും പാല്‍ഘറും ആരംഗുമൊക്കെ ഈ രാജ്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകളാണ്. സംഘപരിവാര്‍ ഭരണകൂടത്തിന്റെ തണലില്‍ ആള്‍ക്കൂട്ടം മുറിവേല്‍പ്പിച്ച പാടുകള്‍ ഇന്നും ഇവിടെ മായാതെ കിടപ്പുണ്ട്.

ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം പോലും പിന്നിടുന്നതിന് മുന്‍പാണ് ആള്‍ക്കൂട്ടം തെരുവില്‍ നിയമം കയ്യിലെടുത്ത് തുടങ്ങിയതും ഒരു മനുഷ്യനെ അതിക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതും. ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്ന പ്രവണത നിയമവാഴ്ചയ്ക്ക് ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയപ്പെട്ട് ഇനിയൊരു മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം തടയേണ്ടതുണ്ട്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഭരണകൂടങ്ങളാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

നിയമത്തെ ഭയക്കാത്ത, മനുഷ്യജീവന് തെല്ലും വില കല്‍പ്പിക്കാത്ത ഇത്തരം ക്രിമിനലുകളെ നിയമപ്രകാരം തന്നെ ശിക്ഷിക്കേണ്ടതുണ്ട്. അതിന് ഇക്കുറിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് വേണുഗോപാല്‍ ആവലശ്യപ്പെട്ടു.

ഈ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും കത്തുനല്‍കിയതായും വേണുഗോപാല്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദാദ്രിയും പാല്‍ഘറും ആരംഗുമൊക്കെ ഈ രാജ്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകളാണ്. സംഘപരിവാര്‍ ഭരണകൂടത്തിന്റെ തണലില്‍ ആള്‍ക്കൂട്ടം മുറിവേല്‍പ്പിച്ച പാടുകള്‍ ഇന്നും ഇവിടെ മായാതെ കിടപ്പുണ്ട്.

ബിജെപി ഭരണകൂടമായി മാറുന്ന നാടുകളൊക്കെ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും വിളനിലങ്ങളായി മാറുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ബംഗാളും മാറിയിരിക്കുന്നു.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കുല്‍ത്തലിയിലുണ്ടായത് അങ്ങേയറ്റം ഞെട്ടിക്കുന്ന സംഭവമാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം പോലും പിന്നിടുന്നതിന് മുന്‍പാണ് ആള്‍ക്കൂട്ടം തെരുവില്‍ നിയമം കയ്യിലെടുത്ത് തുടങ്ങിയതും ഒരു മനുഷ്യനെ അതിക്രൂരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതും.

ആള്‍ക്കൂട്ടം നിയമം കൈയിലെടുക്കുന്ന പ്രവണത നിയമവാഴ്ചയ്ക്ക് ഗുരുതര ഭീഷണിയാണ്. ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയപ്പെട്ട് ഇനിയൊരു മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം തടയേണ്ടതുണ്ട്. ഈ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും കത്തുനല്‍കിയിട്ടുണ്ട്.

ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഭരണകൂടങ്ങളാണ്. നിയമത്തെ ഭയക്കാത്ത, മനുഷ്യജീവന് തെല്ലും വില കല്‍പ്പിക്കാത്ത ഇത്തരം ക്രിമിനലുകളെ നിയമപ്രകാരം തന്നെ ശിക്ഷിക്കേണ്ടതുണ്ട്. അതിന് ഇക്കുറിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണം.

Content Highlight: Congress Leader KC Venugopal About Mob Attack in West Bengal




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related