20
June, 2026

A News 365Times Venture

20
Saturday
June, 2026

A News 365Times Venture

തമിഴ്നാട്ടില്‍ വിജയ് മോഡല്‍; പുതിയ എം.എല്‍.എമാര്‍ക്ക് ട്രെയ്‌നിങ് ക്യാമ്പ്

Date:



national news


തമിഴ്നാട്ടില്‍ വിജയ് മോഡല്‍; പുതിയ എം.എല്‍.എമാര്‍ക്ക് ട്രെയ്‌നിങ് ക്യാമ്പ്

 

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ തുടക്കക്കാര്‍ക്കായി രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിജയ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെ സഭാ നടപടിക്രമങ്ങള്‍, പാര്‍ലമെന്ററി പാരമ്പര്യങ്ങള്‍, നിയമസഭയുടെ പ്രവര്‍ത്തനം എന്നിവ പരിചയപ്പെടുത്തുന്നതിനാണ് ജൂണ്‍ 16, 17 തീയതികളില്‍ ഈ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

17ാം നിയമസഭയിലെ പകുതിയിലധികം അംഗങ്ങളും ആദ്യമായി സഭയിലെത്തുന്നവരാണ് എന്നതാണ് ഈ പരിശീലനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

ചര്‍ച്ചകളില്‍ എങ്ങനെ ഫലപ്രദമായി പങ്കെടുക്കാം, പൊതുവിഷയങ്ങള്‍ എങ്ങനെ സഭയില്‍ ഉന്നയിക്കാം, സഭയുടെ അന്തസ്സ് എങ്ങനെ കാത്തുസൂക്ഷിക്കാം തുടങ്ങിയ കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും.

ചെന്നൈയിലെ കലൈവാണര്‍ അരംഗത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്പീക്കര്‍ ജെ.സി.ഡി. പ്രഭാകര്‍, ടി.വി.കെ പാര്‍ട്ടിയുടെ ഒരു മാസം പിന്നിട്ട ഭരണത്തെ ‘വിജയ് മോഡല്‍ ഗവണ്‍മെന്റ്’ എന്ന് വിശേഷിപ്പിച്ചു.

എല്ലാ ജാതിമത വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലൂടെ തമിഴ്നാടിനെ സമാധാനത്തിന്റെ ഒരു ‘ഏദന്‍ തോട്ടമായി’ മുഖ്യമന്ത്രി നിലനിര്‍ത്തുന്നുവെന്ന് സ്പീക്കര്‍ പ്രശംസിച്ചു.

നിയമസഭാ നടപടികള്‍ മുഴുവനായി തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

സി.എന്‍. അണ്ണാദുരൈ, കെ. കാമരാജ്, എം. കരുണാനിധി തുടങ്ങിയ പ്രമുഖ നേതാക്കളുടെ പഴയകാല പ്രസംഗങ്ങള്‍ പഠിക്കണമെന്നും സഭാ ലൈബ്രറി ഉപയോഗപ്പെടുത്തണമെന്നും സ്പീക്കര്‍ പുതിയ എം.എല്‍.എമാരോട് പറഞ്ഞു.

1972, 1989 വര്‍ഷങ്ങളില്‍ സഭയിലുണ്ടായ സംഭവങ്ങള്‍ രാഷ്ട്രീയ ചരിത്രത്തെയും പൊതുജനങ്ങളുടെ കാഴ്ചപ്പാടിനെയും എങ്ങനെ സ്വാധീനിച്ചുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജൂണ്‍ 18ന് ഗവര്‍ണര്‍ ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ നിയമസഭാ സമ്മേളനം ആരംഭിക്കും.

സര്‍ക്കാരിന്റെ നയപരമായ മുന്‍ഗണനകളും നിയമനിര്‍മാണ അജണ്ടയും ഗവര്‍ണര്‍ സഭയില്‍ അവതരിപ്പിക്കും.

നിലവിളക്ക് കൊളുത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ ചടങ്ങില്‍ സ്പീക്കറെ കൂടാതെ മുതിര്‍ന്ന മന്ത്രി കെ.എ. സെന്‍കോട്ടയ്യനും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അംഗങ്ങള്‍ സഭാ സമ്മേളനത്തിന് പൂര്‍ണ്ണമായി സജ്ജരാണെന്ന് ഉറപ്പാക്കുകയാണ് ഈ ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്.

 

Content Highlight: Tamil Nadu CM Vijay inaugurates training for first-time MLAs




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related