20
June, 2026

A News 365Times Venture

20
Saturday
June, 2026

A News 365Times Venture

അമേരിക്കയുടെ ആഗോള മേധാവിത്വ മോഹങ്ങള്‍ക്ക് ഇറാന്‍ പൂട്ടിട്ടു; സമാധാന കരാര്‍ യു.എസിനുള്ള തിരിച്ചടി- റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍

Date:

അമേരിക്കയുടെ ആഗോള മേധാവിത്വ മോഹങ്ങള്‍ക്ക് ഇറാന്‍ പൂട്ടിട്ടു; സമാധാന കരാര്‍ യു.എസിനുള്ള തിരിച്ചടി: റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍

മോസ്‌ക്കോ: അമേരിക്കയുടെ ആഗോള ആധിപത്യം വീണ്ടും ഉറപ്പിക്കനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെ ഇറാന്‍ പൂര്‍ണമായും പരാജയപ്പെടുത്തിയെന്ന് റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍.

അമേരിക്കന്‍ മോധാവിത്വത്തിനുളള തിരിച്ചടിയാണ് ഇറാനുമായുള്ള സമാധാന കരാര്‍ എന്നും റഷ്യന്‍ ഇന്റര്‍നാഷണല്‍ അഫേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ദിമിത്രി ട്രെനിന്‍ പറഞ്ഞു.

വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ധിയാക്കിയും ക്യൂബയ്ക്ക് മേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയും ആഗോള മേധാവിത്വം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കയെന്നും എന്നാല്‍ ഇറാന്‍ അത് ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ അമേരിക്കയുടെ സൈനികാക്രമണം അമേരിക്കന്‍ സ്വാധീനത്തിന് ക്ഷയം വരുത്തിയെന്നും യു.എസ് സൈന്യത്തിന്റെ ഘടനാാപരമായ പരിമിതികളെ തുറന്നുകാട്ടിയെന്നും ദിമിത്രി പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സൈനിക സംരക്ഷകനെന്ന നിലയില്‍ യു.എസ് വളരെ കാലമായി ആധിപത്യം സ്ഥാപിച്ചിരിക്കുകയായിരുന്നുവെന്നും എന്നാല്‍ ഇറാനെതിരായാക്രമണത്തോടെ ആ ധാരണ തിരുത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ പ്രത്യാക്രമണം നടത്തിയതോടെ മേഖലയിലെ യു.എസ് മേധാവിത്യത്തിന് തിരിച്ചടിയായെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ വാഷിങ്ടണിനെ ആശ്രയിക്കുന്ന തീരുമാനം പുനപരിശോധിക്കാനും സുരക്ഷാ നയങ്ങള്‍ മാറ്റാനും നിര്‍ബന്ധിതരായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തില്‍ ഇറാന്റെ പ്രതിരോധം മികച്ചതായിരുന്നുവെന്നും രാജ്യത്തിന്റെ ഐക്യമാണ് അതിന് കാരണമെന്നും ദിമിത്രി പറഞ്ഞു. യു.എസുമായുള്ള ഇറാന്റെ കരാര്‍ ഇസ്രഈലിന് വലിയ തിരിച്ചടിയാണെന്നും അവര്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ആധിപത്യത്തിന്റെ പതനം ഘട്ടം ഘട്ടമായാണ് ഉണ്ടാവുകയെന്നും അതിനുള്ള തുടക്കമാണിതെന്നും ദിമിത്രി പറഞ്ഞു.

Content Highlight: Iran is a dead end for America’s global hegemony ambitions; Peace deal a setback for the US: Russian political observer




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related