9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന് ട്രംപ്

Date:

അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന് ട്രംപ്

വാഷിങ്ടണ്‍: ബുധനാഴ്ച രാത്രി ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനുമായി നിലനിന്നിരുന്ന താത്ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഞാന്‍ അവര്‍ക്കൊരു ചെറിയ മുന്നറിയിപ്പ് നല്‍കുകയാണ്, ഇന്ന് രാത്രി ഞങ്ങള്‍ അവര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കും,’ ട്രംപ് പറഞ്ഞു. മുന്‍പ് നടത്തിയ ആക്രമണങ്ങളില്‍ യു.എസ് ശക്തമായ പ്രഹരമാണ് ഇറാന് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യു.എസും ഇറാനും തമ്മില്‍ മുമ്പുണ്ടാക്കിയ പ്രാഥമിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ രാജ്യം ഇറാനുമായി ഒരു പൂര്‍ണ യുദ്ധത്തിലേക്ക് കടക്കുമോ അതോ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല.

ഒരു കരാര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുമെന്ന് ആവര്‍ത്തിച്ച ട്രംപ് ചര്‍ച്ചകളില്‍ ഇറാന്‍ വഞ്ചന കാണിക്കുകയാണെന്നും കുറ്റപ്പെടുത്തി.

‘ഇറാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല. ഇത് അവിടുത്തെ ഭരണം മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ളതല്ല, മറിച്ച് അവര്‍ ഒരു ആണവായുധം കൈക്കലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇറാന്റെ ആക്രമണങ്ങള്‍ താത്ക്കാലിക കരാറിന്റെ ലംഘനമാണ്, അവര്‍ ചെയ്യുന്നത് തെറ്റാണ്. ഞങ്ങളുടെ കരാര്‍ അനുസരിച്ച് ഇറാന്‍ അവരുടെ ആണവ പരിപാടികള്‍ നിര്‍ത്തിവെക്കണം, അല്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യിക്കും,’ ട്രംപ് പറഞ്ഞു.

യു.എസ് കഴിഞ്ഞ ദിവസം ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ബഹ്റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക കേന്ദ്രങ്ങളെ തങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാനും വ്യക്തമാക്കി. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ആരംഭിച്ചത്.

Content Highlight: Will deal them a strong blow; Trump says ceasefire agreement with Iran has ended.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related