9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

മാര്‍ച്ച് നടത്താന്‍ കോടതി അനുമതി തന്നു, ബി.ജെ.പി ഗുണ്ടകള്‍ തടഞ്ഞു- പൊലീസ് പരാജയപ്പെട്ടുവെന്ന് മമതാ ബാനര്‍ജി

Date:

മാര്‍ച്ച് നടത്താന്‍ കോടതി അനുമതി തന്നു, ബി.ജെ.പി ഗുണ്ടകള്‍ തടഞ്ഞു: പൊലീസ് പരാജയപ്പെട്ടുവെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബയൂരിപൂരില്‍ പതിനൊന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ടി.എം.സി നടത്തിയ മാര്‍ച്ച് ബി.ജെ.പി തടസപ്പെടുത്തിയതായി മുന്‍ മുഖ്യമന്ത്രിയും ടി.എം.സി മേധാവിയുമായ മമതാ ബാനര്‍ജി.

ബി.ജെ.പി അനുയായികള്‍ റാലി തടസപ്പെടുത്തുകയും തൃണമൂല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതായി മമത പറഞ്ഞു. പൊലീസ് ബി.ജെ.പിയുടെ കൈയായി പ്രവര്‍ത്തിച്ചുവെന്നും അവര്‍ പറഞ്ഞു.

‘ കൊല്‍ക്കത്ത ഹൈക്കോടതി ഞങ്ങളുടെ റാലി നടത്താന്‍ അനുവദിച്ചു. പക്ഷേ ബി.ജെ.പി ഗുണ്ടകള്‍ അത് തടഞ്ഞു. റാലിക്ക് അനുമതി നല്‍കിയ കോടതി ഉത്തരവ് പൊലീസിന് എങ്ങനെ അട്ടിമറിക്കാന്‍ കഴിയും? ബി.ജെ.പി ഗുണ്ടകള്‍ ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലിചതച്ചു. ഇതാണോ ജനാധിപത്യം,’ മമത ചോദിച്ചു.

പൊലീസിന് സാധാരണക്കാരെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും തങ്ങളുടെ പരിപാടി അട്ടിമറിക്കാനാണ് ബി.ജെ.പി പൊലീസിനെ ഉപയോഗിച്ചതെന്നും അവര്‍ പറഞ്ഞു.

വീട്ടുതടങ്കലില്‍ എന്ന പോലെയാണ് തന്നെ പൊലീസ് നീരീക്ഷണത്തിലാക്കിയിരിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. റാലി തടസപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോവുമെന്നും അവര്‍ പറഞ്ഞു.

നേരത്തെ കൊല്‍ക്കത്ത പോലീസ് ഈ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ടി.എം.സി നേതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് ചില കര്‍ശന നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നല്‍കിയത്.

റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 1,000 പേരായി പരിമിതപ്പെടുത്തിയിരുന്നു.ഉച്ചയ്ക്ക് 2:00 മണി മുതല്‍ വൈകിട്ട് 4:30 വരെയുള്ള സമയത്തിനുള്ളില്‍ റാലി പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശമുണ്ടായിരുന്നു.

Content Highlight: Court granted permission for the march, but BJP goons blocked it: Mamata Banerjee says police failed.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related