15
July, 2026

A News 365Times Venture

15
Wednesday
July, 2026

A News 365Times Venture

അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവി പിടിച്ച സംഭവം- ജലീലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Date:



Kerala News


അനുമോദന ചടങ്ങില്‍ വിദ്യാര്‍ത്ഥിയുടെ ചെവി പിടിച്ച സംഭവം: ജലീലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

 

തിരുവനന്തപുരം: പാലക്കാട് മണ്ണാര്‍ക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ ചെവിയില്‍ നുള്ളിയ സംഭവത്തില്‍ മുന്‍ എം.എല്‍.എ കെ.ടി. ജലീലിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

പൊതുവേദിയില്‍ വെച്ച് കുട്ടികളോട് പൊതുപ്രവര്‍ത്തകര്‍ പെരുമാറുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിയമപരമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയും പൊതുശ്രദ്ധ നേടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാറാണ് കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ പരിശോധിക്കുന്നതിനായി ഈ നടപടിക്ക് ഉത്തരവിട്ടത്.

സംഭവത്തെ എം.എസ്.എഫ് അപലപിച്ചിരുന്നു. ജലീലിനെതിരെ കേസെടുക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.

അതേസമയം, വിഷയത്തില്‍ തന്റെ ഭാഗം ന്യായീകരിച്ചും എം.എസ്.എഫിനെ പരിഹസിച്ചും ജലീല്‍ രംഗത്തെത്തിയിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുമ്പ് താന്‍ അധ്യാപകന്‍ ആയിരുന്നെന്നും, അധ്യാപകന്‍ കുട്ടികളോട് തമാശപൂര്‍വം പെരുമാറുന്നത് പോലെയാണ് മണ്ണാര്‍ക്കാട് നടന്ന പരിപാടിയില്‍ താന്‍ പെരുമാറിയതെന്നുമായിരുന്നു ജലീലിന്റെ വിശദീകരണം.

‘ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ചു എന്നത് ശരിയാണ്. അപ്പോള്‍ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറര്‍ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാന്‍ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാല്‍ അതു ബോധ്യമാകും.

ഏതെങ്കിലും രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ എന്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാല്‍ തീര്‍ച്ചയായും അതു പരിഗണിക്കും,’ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് പിശകുകള്‍ സംഭവിച്ചാല്‍ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിര്‍ന്നവരുടെ ചുമതല. പ്രത്യേകിച്ച് അധ്യാപകരുടെ. അല്ലെങ്കില്‍ അവര്‍ എത്ര വളര്‍ന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. എന്നാല്‍ ഇതൊന്നും മനസിലാകാത്തവരല്ല എം.എസ്.എഫുകാരെന്നും, പാലക്കാട് നടന്ന സംഭവത്തില്‍ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസിലാകുന്നില്ല എന്നും ജലീല്‍ പോസ്റ്റില്‍ കുറിച്ചു. എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ടാണ് ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Content Highlight: Incident involving the pulling of a student’s ear at a felicitation ceremony: Child Rights Commission registers suo motu case against Jaleel.

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല; മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ച് എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡര്‍മാര്‍

തിരുവനന്തപുരം: എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (എല്‍.പി.എസ്.ടി) പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ സെക്രട്ടറിയേറ്റിന്...