വാങ്ചുക്ക്: വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയാണ് കേന്ദ്രസര്‍ക്കാരും ദല്‍ഹി പൊലീസും ചോദ്യം ചെയ്യുന്നത്: പിണറായി വിജയന്
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹര സമരം ചെയ്യുകയായിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഗുരുതര വീഴ്ചകള്‍ക്കും അഴിമതിക്കും മറുപടി പറയേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും ചോദ്യപേപ്പര്‍ മാഫിയകള്‍ക്ക് നിര്‍ബാധം അഴിഞ്ഞാടാന്‍ അവസരമൊരുക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി, നീതി ചോദിക്കുന്നവരെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെയും പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയാണ് ഇവിടെ കേന്ദ്രസര്‍ക്കാരും ദല്‍ഹി പൊലീസും ചോദ്യം ചെയ്യുന്നത്.
തികച്ചും ജനാധിപത്യ രീതിയില്‍ നടന്ന ഒരു സമരത്തെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായി, യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറാവാതെ ഈ രീതിയില്‍ നേരിട്ട സര്‍ക്കാര്‍ സമീപനം അംഗീകരിക്കാന്‍ കഴിയില്ല. അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്ന സോനം വാങ്ചുക്കിനെയും വിദ്യാര്‍ത്ഥികളെയും മറ്റ് സാമൂഹിക പ്രവര്‍ത്തകരെയും നിരുപാധികം വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഈ ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും ശക്തമായ ശബ്ദം ഉയരേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Wangchuk: Modi is attempting to use the police to confront those demanding justice; every citizen must fight against this state-sponsored terror: Pinarayi Vijayan.




