26
July, 2026

A News 365Times Venture

26
Sunday
July, 2026

A News 365Times Venture

എന്റെ ഗാനം ഉപയോഗിക്കുന്നതിനെ അംഗീകരിക്കില്ല- ഇറാനെതിരായ ആക്രമണദൃശ്യങ്ങളില്‍ തന്റെ ഗാനം ഉപയോഗിച്ച വൈറ്റ് ഹൗസ് നടപടിയില്‍ പോപ്പ് ഗായിക

Date:

എന്റെ ഗാനം ഉപയോഗിക്കുന്നതിനെ അംഗീകരിക്കില്ല: ഇറാനെതിരായ ആക്രമണദൃശ്യങ്ങളില്‍ തന്റെ ഗാനം ഉപയോഗിച്ച വൈറ്റ് ഹൗസ് നടപടിയില്‍ പോപ്പ് ഗായിക

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് പങ്കുവെച്ച ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോയില്‍ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ വിമര്‍ശനവുമായി പോപ് ഗായിക കാറ്റി പെരി. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ തന്റെ ഗാനമായ ‘ഫയര്‍ വര്‍ക്‌സ്’ ഉപയോഗിച്ചതിനെതിരെയാണ് ഗായിക രംഗത്തെത്തിയത്.

ഇത് താന്‍ അംഗീകരിക്കില്ലെന്നും തന്നോടാരും ചോദിച്ചിട്ടില്ലെന്നും താരം പറഞ്ഞു. വിഷയത്തില്‍ വളരെയധികം ദേഷ്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എക്‌സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നാശത്തിന്റെയും അക്രമണത്തിന്റെയും ആയുധമായി തന്റെ ഗാനത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഗായിക പറഞ്ഞു.

ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന അടിക്കുറിപ്പോടെയായിരുന്നു വൈറ്റ് ഹൗസ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ ആറ് ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്.

വ്യക്തിപരമായി ഏറ്റവും ഇരുണ്ട നിമിഷങ്ങളിലൂടെ കടന്ന് പോവുന്ന ആളുകള്‍ക്ക് പ്രത്യാശയും ശക്തിയുമാവാനാണ് താന്‍ ഈ ഗാനമെഴുതിയതെന്നും എന്നാല്‍ ആക്രമണത്തിന്റെ വീഡിയോയ്ക്ക് ഉപയോഗിച്ചതോടെ ഗാനം നിലനികൊള്ളുന്ന എല്ലാത്തിന്റെയും ലംഘനമായി മാറിയെന്നും പെരി പറഞ്ഞു.

2016ല്‍ ഹിലരി ക്ലിന്റനെയിം 2020 ല്‍ ജോ ബൈഡനെയും 2026ല്‍ കമലാ ഹാരിസിനെയും പിന്തുണച്ച് കൊണ്ട് പെരി തന്റെ രാഷ്ട്രീയം വെളിപ്പെടുത്തിയിരുന്നു. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം നേരത്തെയും ഇത്തരത്തില്‍ ഗാനങ്ങള്‍ ഉപയോഗിച്ച് വിമര്‍ശനത്തിന് വിധേയമായിരുന്നു. തങ്ങളുടെ കലാസൃഷ്ടികള്‍ തെറ്റായ സന്ദേശത്തിനായി ഉപയോഗിച്ചതിനെ അപലപിച്ച് നിരവധി കലാകാരന്മാര്‍ ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: I do not approve of my song being used to promote aggression: Pop singer on the White House’s use of her song in footage depicting an attack on Iran.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related