31
August, 2026

A News 365Times Venture

31
Monday
August, 2026

A News 365Times Venture

സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് ഹിന്ദു വിരുദ്ധതയല്ല; അന്ധഭക്തരോട് പ്രകാശ് രാജ്

Date:



India


സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് ഹിന്ദു വിരുദ്ധതയല്ല; ‘അന്ധഭക്ത’രോട് പ്രകാശ് രാജ്

ധര്‍വാദ്: സര്‍ക്കാരിനെതിരെ സംസാരിക്കുന്നത് ഹിന്ദു വിരുദ്ധതയല്ലെന്ന് പ്രകാശ് രാജ്. താന്‍ ഒരു അഭിമാനിയായ ദിമാഗി നക്‌സലാണെന്നും പ്രകാശ് രാജ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രകാശ് രാജ് ഹിന്ദു വിരുദ്ധനാണെന്ന് അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ധര്‍വാദില്‍ പ്രകാശ് രാജ് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രകാശ് രാജിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

‘പ്രിയപ്പെട്ട അന്ധഭക്തരേ.. സര്‍ക്കാറിനെതിരെ സംസാരിക്കുന്നത് ഹിന്ദു വിരുദ്ധതയല്ല.. നിങ്ങളുടെ നിരാശ. ഞാന്‍ സത്യം പറയുമെന്ന നിങ്ങളുടെ ഭയം വ്യക്തമാണ്. എന്നെ തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കൂ. ഒരു അഭിമാനിയായ ദിമാഗി നക്‌സല്‍,’ പ്രകാശ് രാജ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ധര്‍വാദില്‍ തനിക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും പ്രകാശ് രാജ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. പ്രകാശ് രാജ് പങ്കെടുക്കുന്ന ഹ്യുമാനിറ്റി മാര്‍ച്ച് എന്ന പരിപാടിക്കെതിരെയാണ് പ്രതിഷേധം. പ്രകാശ് രാജ് ഹിന്ദു വിരുദ്ധനാണെന്നും ധര്‍മസ്ഥല ക്ഷേത്രത്തെ അദ്ദേഹം അപമാനിച്ചെന്നും സംഘപരിവാര്‍ ആരോപിക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു.

ബി.ജെ.പി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രകാശ് രാജിനെ ധര്‍വാദിലെ പരിപാടിക്കിടെ മര്‍ദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് അഞ്ച് മണിക്കായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. പരിപാടിയുടെ വേദിയിലെത്തിയപ്പോള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രകാശ് രാജിനെതിരെ ഹിന്ദു വിരുദ്ധനെന്നും ധര്‍മസ്ഥല വിരുദ്ധനെന്നും ആരോപിച്ച് മുദ്രാവാക്യം വിളിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഹിന്ദുത്വ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. അതേസമയം, പുരോഗമന പ്രവര്‍ത്തകര്‍ പ്രകാശ് രാജിനെ പിന്തുണച്ച് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. അദ്ദേഹം ഒരു ദേശസ്‌നേഹിയാണെന്നും അവര്‍ പറഞ്ഞിരുന്നു.

Content Highlight: Dear Andhbhakts… anti government is not anti Hindu: Prakash Raj

 




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related