1
September, 2026

A News 365Times Venture

1
Tuesday
September, 2026

A News 365Times Venture

ഓരോ കേസും എന്റെ നെഞ്ചിലെ മെഡലുകള്‍ പോലെ; ശുദ്ധീകരണ വിവാദത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ രാഹുല്‍ ഗാന്ധി

Date:

ഓരോ കേസും എന്റെ നെഞ്ചിലെ മെഡലുകള്‍ പോലെ; ശുദ്ധീകരണ വിവാദത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച വിഷയത്തില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ കേന്ദ്രത്തിനെതിരെ പരിഹാസവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരായ കേസുകള്‍ നെഞ്ചിലെ മെഡലുകള്‍ പോലെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ദലിതര്‍ക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഉത്തരാഖണ്ഡ് പൊലീസ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടേയിരിക്കൂ, മെഡലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എനിക്കെതിരായ എല്ലാ കേസുകളും എന്റെ നെഞ്ചിലെ മെഡലുകളാണ്,’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദളിതരെക്കുറിച്ചുള്ള തന്റെ പ്രസംഗങ്ങളുടെയും തനിക്കെതിരായ കേസുകളുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും അദ്ദേഹം പങ്കുവെച്ചിച്ചുണ്ട്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അപമാനിച്ച് ശുദ്ധീകരണം നടത്തിയ വിഷയത്തിനെതിരെ രാഹുല്‍ ഗാന്ധി സംസാരിച്ചതിനെതിരെ അമിത് കുമാര്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ജാതിയെ സൂചിപ്പിക്കുന്നതും ദളിതരെ അപമാനിക്കുന്നതുമാണെന്നാരോപിച്ചാണ് പരാതി നല്‍കിയത്. എന്നാല്‍ ഓഗസ്റ്റ് 10ന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന ശുദ്ധീകരണ ചടങ്ങിനെതിരെ പൊലീസ് ഇത് വരെ നടപടിയൊന്നും എടുത്തിട്ടില്ല.

വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കള്ളന്‍ കള്ളനെ തന്നെ കള്ളന്‍ എന്ന് വിളിക്കുന്നത് പോലെയാണിതെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഖാര്‍ഗെ നേരിട്ട തൊട്ടുകൂടായ്മയ്ക്കും അപമാനത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് ജയറാം രമേശും പറഞ്ഞു.

Content Highlight: “Each case is like a medal on my chest,” says Rahul Gandhi regarding the case registered against him over the ‘purification’ controversy.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ കടമ; എ.കെ ബാലന്‍ സഖാവ് സമയം കണ്ടെത്തേണ്ടത് പിണറായിയെ തിരുത്താന്‍: പി.വി അന്‍വര്‍

കോഴിക്കോട്: സ്ത്രീകള്‍ പൊതു രംഗത്തെ ഇറങ്ങരുതെന്ന സമസ്ത നേതാവ് എ.പി അബൂബക്കര്‍...