6
September, 2026

A News 365Times Venture

6
Sunday
September, 2026

A News 365Times Venture

മര്യാദയ്ക്ക് സംസാരിക്കണം; വി.ഡി സതീശനെ തള്ളി കാന്തപുരത്തെ പിന്തുണച്ച് സമസ്ത ഇ.കെ വിഭാഗം ദിനപത്രം

Date:

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ തളളി സമസ്ത മുഖപത്രം. സുപ്രഭാതം പത്രത്തിലെ എഡിേേറ്റാറിയലിലാണ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തിയത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ് ല്യാര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിനെതിരെയാണ് ലേഖനത്തില്‍ പറയുന്നത്.

മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടോടെ എഴുതിയ എഡിറ്റോറിയയില്‍ മുഖ്യമന്ത്രിയുടെ പ്രസ്തവാനയ്‌ക്കെതി രെ കടുത്ത പ്രതിഷേധം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാന്തപുരത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് കുരുടന്‍ ആനയെ തൊട്ടത് പോലെ മാത്രമാണെന്നാണ് പത്രം വിശേഷിപ്പിച്ചത്. മുമ്പ് ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത നേതാവാണ് മുഖ്യമന്ത്രിയെന്നും ആ വ്യക്തിയാണ് ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാചാലനാവുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും പത്രം വിമര്‍ശിക്കുന്നു

എന്നാല്‍ കാന്തപുരം പറഞ്ഞത് വിശ്വാസി സമൂഹത്തോട് മാത്രമാണെന്നും ഈ വിഷയത്തില്‍ വി.ഡി സതീശന് ലഭിക്കുന്ന പിന്തുണ ഇസ്‌ലാമിലെ സ്ത്രീകളെകുറിച്ച് ധാരണയില്ലാത്തവരില്‍ നിന്ന് മാത്രമാണൈന്നും ലേഖനം പറയുന്നു. സതീശന്‍ നേരത്തെ ജമാഅത്തെ ഇസ് ലാമിയെ പിന്തുണച്ചതിനെക്കുറിച്ചും ലേഖനത്തില്‍ പറയുന്നുണ്ട്.

മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പേര് മാറ്റിയെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മുഖമന്ത്രിയുടെതെന്നും പത്രം പറയുന്നു. പുതുതലുറ എം.എല്‍.എമാരാണ് മുഖ്യമന്ത്രി തര്‍ക്കത്തില്‍ സതീശനെ പിന്തുണച്ചതെന്നും കെ.സി വേണുഗോപാലിന്റെ പേര് ഉയര്‍ന്ന് വരാതെ വി.ഡിയും ചെന്നിത്തലയും മാത്രമായിരുന്നു ചര്‍ച്ചയിലെങ്കില്‍ ചെന്നിത്തല തന്നെ മുഖ്യമന്ത്രിയാകുമായിരുന്നുവെന്നും പത്രം പറയുന്നു.

മുസ്‌ലിങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചിലര്‍ ഫീഡ് ചെയ്ത് കൊടുത്ത കുരുടന്‍ ആനയെ തൊടുന്നത് പോലുള്ള പ്രതികരണമാണ് കാന്തപുരം വിഷയത്തിലുള്ള മുഖമന്ത്രിയുടെ പ്രതികരണമെന്നും പത്രം പറയുന്നു.
മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പാക്കാന്‍ താത്പര്യം കാണിച്ചതുമെല്ലാം സതീശന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്നും പത്രം ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്തെ പല മുന്‍കാല നേതാക്കളുടെയും വായനാശീലങ്ങളെയും ശൈലികളെയും എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നുണ്ട്. വായനയുണ്ടെന്ന് അവകാശപ്പെടുന്ന സതീശന്‍ ഇതുവരെ നോവലുകള്‍ ഒന്നും എഴുതിയിട്ടില്ലെന്നും, എന്നാല്‍ രാഷ്ട്രീയ എതിരാളിയായ രമേശ് ചെന്നിത്തല വായനയെക്കുറിച്ച് വലിയ തോതില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചില്ലെങ്കിലും സാഹിത്യ രചനകള്‍ നടത്തിയിട്ടുണ്ടെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

Content Highlight: “Speak respectfully”: Samastha EK faction’s daily backs Kanthapuram, rebuffs V.D. Satheesan.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related