7
September, 2026

A News 365Times Venture

7
Monday
September, 2026

A News 365Times Venture

ജമ്മു കശ്മീരില്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മുസ്‌ലിം യുവാവിനെ നിര്‍ബന്ധിച്ച് ഹിന്ദുത്വ സംഘം: പിന്തുടര്‍ന്ന് ഉപദ്രവം

Date:

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കശ്മീരി മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ഉപദ്രവം.
ബാബ ബുദ്ധ അമര്‍നാഥ്, ശിവ് ഘോരി ക്ഷേത്രങ്ങളിലേക്ക് വന്ന തീര്‍ത്ഥാടക സംഘമാണ് കുതിര സവാരിക്കാരനായ മുസ്‌ലിം യുവാവിനെ ആക്രമിച്ചത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നകുല്‍ ചൗധരി, ബജ്‌റംഗ്ദളിന്റെ വിഭാഗ് സംഘടനാ സെക്രട്ടറി എന്നിവരടങ്ങിയ സംഘം യുവാവിനെ മര്‍ദിച്ച് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

എന്നാല്‍ യുവാവ് മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതോടെ സംഘം വീണ്ടും പിന്തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. ‘ അവന്‍ ഹിന്ദുക്കളില്‍ നിന്നും പണം സമ്പാദിക്കുന്നു, എന്നിട്ടും ഭാരത് മാതാ കീ ജയ് പറയാന്‍ മടിക്കുന്നു,’ സംഘം ആക്രോഷിച്ചു.

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രംഗം ശാന്തമാക്കാനായി ഒരു പൊലീസുകാരന്‍ ഇടപെടുന്നതായും വീഡിയോയില്‍ കാണാം. എന്നാല്‍ സംഘം വീണ്ടും യുവാവിനെ പിന്തുടര്‍ന്ന് ജോലി തടസപ്പെടുത്തുകയായിരുന്നു. ഇത്തരത്തില്‍ രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. വലിയ പ്രതിഷേധങ്ങളാണ് ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഉയരുന്നത്.

Content Highlight: Hindutva group forces Muslim youth in Jammu & Kashmir to chant ‘Bharat Mata Ki Jai’; chases and harasses him.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മള്‍ട്ടിപ്ലക്‌സിലെ അമിതവില: വി.വി. രാജേഷിന്റേത് പി.ആര്‍ തട്ടിപ്പ്; ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രം: സന്ദീപ് വാര്യര്‍

തിരുവനന്തപുരം: മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കര്‍ശന...