9
September, 2026

A News 365Times Venture

9
Wednesday
September, 2026

A News 365Times Venture

വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ കാനഡയും 11 യൂറോപ്യന്‍ രാജ്യങ്ങളും; വ്യാപാര നിരോധനം അടക്കമുള്ള നടപടികള്‍ സ്വീകരിക്കും

Date:

പാരീസ്: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ച് 12 രാജ്യങ്ങള്‍. 11 യൂറോപ്യന്‍ രാജ്യങ്ങളും കാനഡയുമാണ് ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങളുമായുള്ള വ്യാപാരം നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയെന്ന് ഫ്രാന്‍സ്, ബ്രിട്ടണ്‍ കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഇസ്രഈലി കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതികള്‍ കാനഡയും 11 യൂറോപ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ് അറിയിച്ചു. ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ ഈ രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കുന്നതായി ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം, കാനഡ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ഈ രാജ്യങ്ങള്‍ ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു,’ ബാരറ്റ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ദേശീയ ചട്ടങ്ങള്‍ക്ക് അനുസരിച്ച് ഇസ്രഈലിനെതിരെ ഇത്തരം നിയന്ത്രണങ്ങളോ മറ്റ് നടപടികളോ സ്വീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് 12 രാജ്യങ്ങളും അറിയിച്ചതായി ഫ്രാന്‍സ്, ബ്രിട്ടണ്‍, കാനഡ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

‘ഇക്കാര്യത്തില്‍ അയര്‍ലന്‍ഡ്, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, ബെല്‍ജിയം എന്നിവ ഇതിനകം സ്വീകരിച്ച സുപ്രധാന നടപടികളെ ഫ്രാന്‍സും യുണൈറ്റഡ് കിങ്ഡവും കാനഡയും സ്വാഗതം ചെയ്യുന്നു. കൂടാതെ അനധികൃത കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വ്യാപാരം നിരോധിക്കുന്നതിനുള്ള ദേശീയ നടപടികള്‍ നിര്‍ദ്ദേശിക്കുന്നു,’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണ് ഈ കുടിയേറ്റ കേന്ദ്രങ്ങള്‍. അതിനാല്‍ കാനഡയും ഫ്രാന്‍സും യു.കെയും ഈ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കും. അനധികൃത കുടിയേറ്റ കേന്ദ്രങ്ങള്‍ക്കും അവയ്ക്ക് സൗകര്യമൊരുക്കുന്നവര്‍ക്കും അവയില്‍ നിന്ന് ലാഭം നേടുന്നവര്‍ക്കും എതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കി.

കുടിയേറ്റക്കാര്‍ നടത്തുന്ന അക്രമങ്ങളുടെയും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ വ്യാപനങ്ങളുടെയും വര്‍ധന മുമ്പെങ്ങുമില്ലാത്ത വിധം മോശമായ അവസ്ഥയിലേക്ക് എത്തുകയാണ്. അതിനാല്‍ പ്രദേശത്തെ സ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഇ വണ്‍ കുടിയേറ്റ മേഖലക്കായുള്ള നടപടികള്‍ ആരംഭിച്ച ഇസ്രഈല്‍ തീരുമാനം അംഗീകരിക്കാനാവില്ല. ആ തീരുമാനവും പ്രദേശത്തെ സ്ഥിതി വഷളാക്കുന്നുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നതിലോ ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിലോ എത്തിച്ചേരുന്ന എല്ലാ നടപടിയെയും തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. അനധികൃത കുടിയേറ്റ വ്യാപനവും പ്രദേശത്ത് ഇസ്രഈല്‍ അധികാരം പ്രയോഗിക്കുന്നതും അവസാനിപ്പിക്കണം. വെസ്റ്റ്ബാങ്കില്‍ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ കുടിയേറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടു.

ഇസ്രഈല്‍ സൈന്യത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം. അവര്‍ സിവിലിയന്‍മാര്‍ക്കെതിരെ നടത്തുന്ന് അക്രമങ്ങള്‍ക്കും അധികാര പ്രയോഗങ്ങള്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് ഇസ്രഈല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ആ നടപടികളെ അപലപിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യത സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരമുണ്ടാവുക എന്നത് മേഖലയിലെ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്ക് നിര്‍ണായകമാണ്. ദ്വിരാഷ്ട്ര പരിഹാരത്തിലേക്കെത്തിച്ചേരലും അത് സംരക്ഷിക്കലും കാനഡ, ഫ്രാന്‍സ്, യു.കെ എന്നിവയുടെ അടിസ്ഥാന ദേശീയ താല്‍പ്പര്യമാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒരു വര്‍ഷം മുമ്പ്, ഞങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു. ദ്വിരാഷ്ട്ര പരിഹാരവും നമ്മുടെ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതി ഉയര്‍ത്തിപ്പിടിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് ഇനിയും വൈകിക്കൂടായെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

Content Highlight: 11 European countries plus Canada vow restrictions on trade with illegal Israeli settlements

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related