12
September, 2026

A News 365Times Venture

12
Saturday
September, 2026

A News 365Times Venture

ദുര്‍ഗാപൂജയിലെ മാംസാഹാര പരാമര്‍ശം; ബംഗാളില്‍ ഹിന്ദുസന്യാസിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Date:

കൊല്‍ക്കത്ത: ദുര്‍ഗാപൂജ സമയത്ത് മാംസാഹാരം കഴിക്കരുത് എന്ന് പറഞ്ഞ ബാബാ ബാഗേശ്വറിന്റെ ചിത്രം കത്തിച്ച കോണ്‍ഗ്രസ് നേതാവ് അതാനു ദാസിനെ ബംഗാള്‍ പൊലീസ്‌ അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ബാഗേശ്വര്‍ ധാമിലെ മുഖ്യപൂജാരി ബാബാ ബാഗേശ്വര്‍ എന്നറിയപ്പെടുന്ന ധീരേന്ദ്ര ശാസ്ത്രി ആണ് ബംഗാളിലെ ഹിന്ദുക്കള്‍ ദുര്‍ഗാപൂജ സമയത്ത് പൂജാപന്തലിനടുത്ത് മാംസാഹാരം പാചകം ചെയ്യുന്നത് ഒഴിവാക്കി ശുദ്ധി പാലിക്കണം എന്നാവശ്യപ്പെട്ടത്.

ബാബയുടെ പ്രസ്താവനയ്‌ക്കെതിരെ ബംഗാളില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.സെപ്റ്റംബര്‍ എട്ടിന് കൊല്‍ക്കത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭവാനിപൂര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ്‌ സ്‌റ്റേഷനു മുന്‍പിലായി ബാബയുടെ ചിത്രം കത്തിച്ച് പ്രകടനം നടത്തിയത്.

ഒരു വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച ഒരു സന്ന്യാസിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

‘അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിക്കണമെന്നുള്ളവര്‍ക്ക് അത് ചെയ്യാം. അല്ലാത്തവര്‍ ചെയ്യണ്ട. ഭവാനിപൂര്‍ പൊലീസ്‌ സ്‌റ്റേഷനുമുന്നില്‍ അദ്ദേഹത്തിന്റെ ചിത്രം കത്തിച്ചവരെ കണ്ടു. ഈ സംസ്ഥാനത്ത് ഇതുപോലെയുള്ള പ്രവൃത്തികള്‍ അനുവദിക്കാനാവില്ല. പ്രീണന രാഷ്ട്രീയം ഇനിയും ആവശ്യമില്ല’, സുവേന്ദു അധികാരി നിയമസഭയില്‍ പറഞ്ഞു.

ദുര്‍ഗാപൂജ സമയത്ത് മാംസം ഭക്ഷിക്കുന്നവര്‍ ദൈവനിഷേധികളാണെന്നും ബാബ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ തന്നെ ഈ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരുന്നു.

അതാനുദാസിനെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഈ അറസ്റ്റ് ഫാസിസ്റ്റ് ആക്രമണമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സുവങ്കര്‍ സര്‍ക്കാര്‍ ആരോപിച്ചു. ഇതിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

അതാനു ദാസിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മുതല്‍ സംസ്ഥാനമൊട്ടാകെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

മുന്‍പ് മമതാ ബാനര്‍ജി സര്‍ക്കാര്‍ ചെയ്തിരുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സര്‍ക്കാരും ചെയ്യുന്നതെന്ന സി.പി.ഐ.എം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.

Content Highlight: Bengal Congress leader arrested after protest over Bageshwar Baba remarks

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വന്ദേമാതരം വിവാദം: കേരളത്തില്‍ ആരെങ്കിലും ജയിലില്‍ പോയോ? ഉമര്‍ അബ്ദുല്ലക്കെതിരെ കോണ്‍ഗ്രസ്

ശ്രീനഗര്‍: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍...

‘ചായ കുടിക്കാന്‍ പോയതല്ലല്ലോ’; ഇ.ഡി നടപടികള്‍ക്കിടെ പിണറായിയെ പരിഹസിച്ച് അലന്‍ ഷുഹൈബ്

കോഴിക്കോട്: സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍...

ബ്രിക്‌സ്: ഷി ജിന്‍പിങ്ങിനെതിരായ മുദ്രാവാക്യം; ഭാരത് മണ്ഡപത്തിന് സമീപം 5 ടിബറ്റന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍

ന്യൂദല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ദല്‍ഹിയിലെത്തിയതിന് പിന്നാലെ...