14
September, 2026

A News 365Times Venture

14
Monday
September, 2026

A News 365Times Venture

സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നതില്‍ യോജിപ്പില്ല: മലേഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തെ കുറിച്ച്

Date:

കോഴിക്കോട്: സ്ത്രീകള്‍ പൊതു രംഗത്ത് ഇടപെടുന്നതിനെക്കുറിച്ചുള്ള കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പരാമര്‍ശത്തോട് തനിക്ക് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. നാളെ (സെപ്തംബര്‍ 13 ഞായര്‍) കോഴിക്കോട് വച്ച് കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് ദല്‍ഹിയില്‍ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ മലേഷ്യന്‍ പ്രധാനമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

മതഗ്രന്ഥമായ ഖുര്‍ആന്‍, പ്രവാചകചര്യ, പാരമ്പര്യം എന്നിവയെക്കുറിച്ചുള്ള അറിവ് പകരുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഒരു മികച്ച അധ്യാപകനായ പരമ്പരാഗത മതപണ്ഡിതനാണ് കാന്തപുരമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും തങ്ങള്‍ക്ക് യോജിപ്പുണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയോട് സംസാരിക്കവെ വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുനല്‍കുന്ന രാജ്യമാണ് മലേഷ്യ. അക്കാര്യം കാന്തപുരത്തോട് നേരിട്ട് പറയുമെന്നും ഇബ്രാഹിം പറഞ്ഞു. കാന്തപുരം അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങളുടെ സര്‍വകലാശാലകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികളാണുള്ളത്. എന്റെ ഭാര്യ ഒരു ഡോക്ടറാണ്. പെണ്‍മക്കളടക്കം എന്റെ എല്ലാ മക്കള്‍ക്കും പഠിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്,’ എന്നും മലേഷ്യന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ട് മര്‍ക്കസ് ആസ്ഥാനവും മടവൂര്‍ മഖാമും ഒരു സ്വകാര്യ വെല്‍നസ് കേന്ദ്രവുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി നാളെ സന്ദര്‍ശിക്കുക. കോഴിക്കോടിന് പുറമെ തമിഴ്നാട് കൂടി സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാലാണ് തമിഴ്‌നാട് സന്ദര്‍ശനം വേണ്ടെന്ന് വച്ചതെന്നും എന്‍.ഡി.ടി.വിയോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെതിരെ ഒരു പ്രസ്താവനയിലും ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴും കാന്തപുരം അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് കാന്തപുരം ഒരു പ്രസ്താവനയില്‍ പറഞ്ഞത്.

ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ‘സ്ത്രീകള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം,’ എന്ന് കാന്തപുരം കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പറയുകയും ചെയ്തു. സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് കാന്തപുരത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.

Content Highlight: Malasian Prime Minister Anwar Ibrahim About Remarks of Kanthapuram

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഭൂതകാലം മറക്കാം; ഭാവിയിലേക്ക് നോക്കാന്‍ യു.എ.ഇയുമായി ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ്

ന്യൂദല്‍ഹി: ഭൂതകാലം മറന്ന് ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ യു.എ.ഇയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി ഇറാന്‍...