20
September, 2026

A News 365Times Venture

20
Sunday
September, 2026

A News 365Times Venture

മാധ്യമപ്രവര്‍ത്തകര്‍ ആടിനെ പട്ടിയാക്കുന്നു: എം. വിജിന്‍

Date:

തിരുവനന്തപുരം: ആടിനെ പട്ടിയാക്കുന്ന വിദ്യയില്‍ ഡോക്ടറേറ്റ് നേടിയ ചില മാധ്യമപ്രവര്‍ത്തകര്‍ ഏഷ്യാനെറ്റില്‍ ഇരിക്കുന്നുണ്ടെന്ന് എം.വിജിന്‍ എം.എല്‍.എ. ഡി.വൈ.എഫ്.ഐ നടത്തിയ പ്രഥമശുശ്രൂഷ ക്ലാസിന്റെ വാര്‍ത്തയ്ക്ക് ഏഷ്യാനെറ്റ് കൊടുത്ത കാപ്ഷനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പരാമര്‍ശം.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്ന പഴഞ്ചൊല്ല് ഏഷ്യാനെറ്റിന് നന്നായി ചേരുമെന്നാണ് വിജിന്‍ കുറിച്ചത്.

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തന ക്ലാസുകളുമായി ഡി.വൈ.എഫ്.ഐ കരിങ്കൊടി കാണിക്കുന്ന കെ.എസ്.യു ക്കാരെ നേരിടുന്നതെങ്ങനെ? ആദ്യം നടപ്പാക്കുന്നത് പാലക്കാട് ജില്ല കമ്മിറ്റി: തത്സമയം എന്ന കാപ്ഷനോടെയാണ് ഡി.വൈ.എഫ്.ഐയുടെ പ്രാഥമികശുശ്രൂഷ ക്ലാസിന്റെ വീഡിയോ ഏഷ്യാനെറ്റ് പങ്കുവെച്ചിരിക്കുന്നത്.

‘2018 -2019 പ്രളയ കാലത്തും കോവിഡ് കാലത്തും വയനാട് ദുരന്ത ഘട്ടത്തിലും മറ്റ് പല പ്രകൃതിക്ഷോഭ കേന്ദ്രങ്ങളിലും DYFI യൂത്ത് ബ്രിഗേഡ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളീയ പൊതു സമൂഹത്തിന്റെ അംഗീകാരം നേടിയതാണ്’, വിജിന്‍ കുറിപ്പില്‍ പറയുന്നു.

കുറെക്കൂടി കാര്യക്ഷമമായി ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങളിലിടപെടാന്‍ സാധിക്കും വിധം DYFI വളണ്ടിയര്‍ മാര്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ടെന്നും സംസ്ഥാനത്താകെ ഒരു ലക്ഷം വളണ്ടിയര്‍മാര്‍ക്കാണ് ഇപ്പോള്‍ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തില്‍ CPR പരിശീലനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹൃദയാഘാത മരണങ്ങളില്‍ പകുതിയോളം തക്കസമയത്ത് പ്രഥമ ശുശ്രൂഷ ലഭിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള പരിശീലനമാണ് ഡി.വൈ.എഫ്.ഐ നടത്തുന്നതെന്നും ജനോപകാരപ്രദമായ ഇത്തരമൊരു പ്രവര്‍ത്തിയെ അവഹേളിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് കുറിപ്പില്‍ പറയുന്നത്.

മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയം മനുഷ്യത്വ വിരുദ്ധതയുടേതാവരുതെന്ന് പറഞ്ഞുകൊണ്ടാണ് വിജിന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Content Highlight: M. Vijin MLA posts on facebook about the caption on DYFI’s First Aid classes by Asianet news.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related