22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

ഗസ അനുകൂല പ്രതിഷേധം: പ്രോസിക്യൂഷന് തിരിച്ചടി; വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി

Date:

കാലിഫോര്‍ണിയ: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രതിഷേധിച്ച അഞ്ച് വിദ്യര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ ഗുരുതര കുറ്റങ്ങള്‍ കാലിഫോര്‍ണിയ കോടതി ഒഴിവാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2024 ജൂണില്‍ സര്‍വകലാശാല പ്രസിഡന്റിന്റെ ഓഫീസില്‍ കയറി പ്രതിഷേധിച്ച സംഭവത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരുന്നത്.

പൊതുമുതല്‍ നശിപ്പിക്കല്‍, അനധികൃതമായി പ്രവേശിക്കാന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

ഇസ്രഈലുമായുള്ള ബന്ധങ്ങളില്‍ നിന്ന് സര്‍വകലാശാല പിന്മാറണമെന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കേസില്‍ ഈ വര്‍ഷം നടന്ന വിചാരണയില്‍ ജൂറിക്ക് ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ കഴിയാതെ വരുകയും തുടര്‍ന്ന് വീണ്ടും വിചാരണ നടത്തുമെന്ന് അറ്റോര്‍ണി ജെഫ് റോസന്‍ അറിയിച്ചെങ്കിലും കേസില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിച്ചു.

തുടര്‍ന്ന് കേസ് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ ഓഫീസിന് കൈമാറുകയായിരുന്നു.

പുതിയ ധാരണപ്രകാരം വലിയ ശിക്ഷകള്‍ക്കും കോടികളുടെ പിഴ ചുമത്തുന്നതിനും പകരം 100 മണിക്കൂര്‍ സമൂഹസേവനവും 52,000 നഷ്ടപരിഹാരവും നല്‍കിയാല്‍ ക്രിമിനല്‍ കേസുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുമെന്നാണ് കരാര്‍.

2024ല്‍ ഗസ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വിവിധ സര്‍വകലാശാലകളില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഏകദേശം 3,200 പേര്‍ അറസ്റ്റിലായിരുന്നുവെന്നും അവരില്‍ ഭൂരിഭാഗം പേര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ പിന്നീട് ഒഴിവാക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: Pro-Gaza protest: Setback for the prosecution; criminal cases against students dropped.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related