29
September, 2026

A News 365Times Venture

29
Tuesday
September, 2026

A News 365Times Venture

‘ഇത് വെറും ഉപതെരഞ്ഞെടുപ്പ് മാത്രമാണ്’; ബംഗാളിലെ എസ്.ഐ.ആറിനെതിരായ ഹരജികള്‍ അടിയന്തരമായി പരിഗണിക്കാതെ കോടതി

Date:

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരായ ഹരജികള്‍ അടുത്ത മാസം ആറിന് നടക്കാനിരിക്കുന്ന റെജിനഗര്‍, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു.

ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്റെ ആവശ്യം
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരുടെ ബെഞ്ച് തള്ളുകയായിരുന്നെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷകന്‍ വിഷയം അവതരിപ്പിച്ചു. സെപ്റ്റംബര്‍ 29-ന് കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അത് കോടതിയുടെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അടുത്ത മാസം അഞ്ചിന് പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് പറഞ്ഞത്. എന്നാല്‍ റെജിനഗര്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ ആറിന് ആരംഭിക്കുകയാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ‘ഇവ വെറും ഉപതെരഞ്ഞെടുപ്പുകള്‍ മാത്രമാണ്’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടിയെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അപ്പീലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുന്‍ തെരഞ്ഞെടുപ്പുകളിലും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിയമിച്ച അപ്പലേറ്റ് ട്രൈബ്യൂണലുകളുടെ പരിഗണനയിലാണ് എസ്.ഐ.ആറുമായി ബന്ധപ്പെട്ട അപ്പീലുകള്‍ നിലവിലുള്ളത്.

സെപ്റ്റംബര്‍ 29-ന് വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്ന കേസ് ഇപ്പോള്‍ ഒക്ടോബര്‍ അഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

‘അതിനുമുമ്പ് കേസ് പരിഗണിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ തേടുകയാണ്. തീര്‍പ്പാക്കാത്ത 18,000-ത്തിലധികം അപ്പീലുകള്‍ നിലവിലുണ്ട്. ഇവര്‍ക്ക് ആദ്യ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല,’ അഭിഭാഷകന്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്ന രണ്ടാമത്തെ സന്ദര്‍ഭമായിരിക്കും ഇതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന്, കേസ് ഒക്ടോബര്‍ അഞ്ചിന് പരിഗണിക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ സമര്‍പ്പിച്ച 38 ലക്ഷം അപ്പീലുകളില്‍, 2026 മാര്‍ച്ചിനുശേഷം അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് വെറും രണ്ട് ശതമാനം മാത്രമാണെന്ന് നേരത്തെ ഒരു ആര്‍.ടി.ഐ അപേക്ഷയ്ക്ക് മറുപടി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീര്‍പ്പാക്കിയതില്‍ 75,443 അപ്പീലുകളില്‍ എണ്ണത്തില്‍ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. 7,339 എണ്ണത്തില്‍ ഒഴിവാക്കാനാണ് തീരുമാനിച്ചത്.

തീര്‍പ്പാക്കിയ അപ്പീലുകളില്‍ 91.13 ശതമാനത്തിലും വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനമാണ് ഉണ്ടായത്. എന്നാല്‍ ഈ വര്‍ഷം നടന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് എം.പി ഇഷ ഖാന്‍ ചൗധരിയായിരുന്നു വിവരാവകാശ അപേക്ഷ നല്‍കിയത്.

Content Highlight: ‘Only By-Elections,’ Says CJI, Refuses to Urgently Hear Case on Pending Bengal SIR Appeals

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related