11
October, 2026

A News 365Times Venture

11
Sunday
October, 2026

A News 365Times Venture

ഫോര്‍ട്ട് ഹുഡ് കൊലയാളിയുടെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യുമെന്ന് യു.എസ്: വധശിക്ഷ സ്വീകാര്യമല്ലെന്ന് മാര്‍പാപ്പ

Date:

വാഷിങ്ടണ്‍ ഡി.സി: വധശിക്ഷ അനുവദനീയമല്ലെന്നും അത് വ്യക്തിയുടെ അന്തസിന് നേരെയുള്ള ആക്രമണമാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വധശിക്ഷയ്‌ക്കെതിരായ അന്താരാഷ്ട്രദിനത്തില്‍ എക്‌സിലൂടെയാണ് മാര്‍പാപ്പ വധശിക്ഷയ്‌ക്കെതിരെ സംസാരിച്ചത്.

‘ വധശിക്ഷ ഇല്ലാതെ തന്നെ നീതി നടപ്പിലാക്കി പൊതുനന്മ കാത്തുസൂക്ഷിക്കാനാവും. പൗരന്മാരെ സംരക്ഷിക്കുന്നതോടൊപ്പം കുറ്റവാളികള്‍ക്ക് മാനസാന്തരത്തിനുള്ള അവസരം പൂര്‍ണമായും നിഷേധിക്കുന്നതുമായ തടങ്കല്‍ സംവിധാനങ്ങള്‍ ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്’, മാര്‍പാപ്പ കുറിപ്പില്‍ പറയുന്നു.

2019ല്‍ നടന്ന ഫോര്‍ട് ഹുഡ് മിലിറ്ററി ബേസില്‍ നടന്ന കൂട്ടക്കൊലപാതകത്തിലെ കുറ്റവാളി നിദാല്‍ ഹുസൈന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് യു.എസ് പ്രതിരോധ കാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്.

മാര്‍പാപ്പയുടെ പ്രസ്താവനയില്‍ യു.എസില്‍ നടപ്പിലാക്കാനിരിക്കുന്ന വധശിക്ഷയെക്കുറിച്ചോ, അത് സംപ്രേഷണം ചെയ്യുമെന്നതോ പരാമര്‍ശിച്ചിട്ടില്ല. ലോക വധശിക്ഷ വിരുദ്ധദിനമായ ശനിയാഴ്ച അത്തരം ദിനങ്ങളെ അനുസ്മരിക്കുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

എന്നാല്‍ മാര്‍പാപ്പയുടെ ഉന്നത ഡെപ്യൂട്ടിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദിനാള്‍ പിയട്രോ പരോളിന്‍ യു.എസ് ആസൂത്രണം ചെയ്യുന്ന ‘പൊതു’ വധശിക്ഷ അസ്വീകാര്യമാണെന്ന് പറഞ്ഞിരുന്നു. ഇതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് മാര്‍പാപ്പ പ്രസ്താവനയിറക്കിയത്.

ഡിസംബര്‍ മൂന്നിന് നിദാല്‍ ഹസനെ ഫയറിങ് സ്‌ക്വാഡ് വെടിവെച്ച് വധശിക്ഷ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്. യു.എസ് ആര്‍മിയില്‍ സൈക്കിയാട്രിസ്റ്റ് ആയിരുന്ന നിദാല്‍ ഹസന്‍ ടെക്‌സസിലെ ഫോര്‍ട് ഹുഡ് സൈനികത്താവളത്തില്‍ നടത്തിയ വെടിവെപ്പില്‍ 13 പേര്‍ മരിക്കുകയും 30ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1961ന് ശേഷം അമേരിക്കന്‍ സൈന്യം വധശിക്ഷയ്ക്ക് വിധിക്കുന്ന സൈനികനാണ് നിദാല്‍ ഹസന്‍.

‘ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ആളുകള്‍ മനസിലാക്കേണ്ടതുണ്ട്’, പീറ്റ് ഹെഗ്‌സെത് പറഞ്ഞു.

ഇത് നടപ്പിലാകുന്ന കാര്യത്തില്‍ സംശയമാണെന്നും അഥവാ നടപ്പിലായാല്‍ താന്‍ അത് കാണില്ലെന്നുമാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞത്.

വധശിക്ഷയുടെ തത്സമയ സംപ്രേഷണത്തെക്കുറിച്ച് അധികൃതര്‍ തീരുമാനമെടുക്കുന്നതേയുള്ളു എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ ഈ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിര്‍ദേശത്തിനെതിരെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് നേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും മതനേതാക്കളും രംഗത്തെത്തി.

തീരുമാനം വെറുപ്പുളവാക്കുന്നതാണെന്നും ഇസ്‌ലാമിക് സ്റ്റേറ്റ് നടപ്പിലാക്കുന്ന വധശിക്ഷയെ ഓര്‍മിപ്പിക്കുന്നതാണിത് എന്നാണ് ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നത് പീഡനം തടയുന്ന നിയമത്തിന്റെ ലംഘനമാകുമെന്ന് പ്രസ്താവിച്ചു.

കഴിഞ്ഞയാഴ്ച യു.എസിലെ ടെന്നസിയില്‍ ക്രിസ്റ്റ പൈക് എന്ന തടവുകാരിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. വിഷം കുത്തിവെച്ച് ശിക്ഷ നടപ്പിലാക്കുന്നത് പരാജയപ്പെടുകയും അവരെ അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 2026 മെയിലും സംസ്ഥാനത്ത് ഇത് പോലെ വധശിക്ഷാ ശ്രമം പരാജയപ്പെട്ടിരുന്നു.

ഇത് രാജ്യത്തുടനീളം വലിയ നിയമപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ടെന്നസി കറക്ഷന്‍ വകുപ്പ് കമ്മീഷണര്‍ രാജി വെക്കുകയും സംസ്ഥാനത്തെ വിഷം കുത്തിവെച്ചുള്ള വധശിക്ഷ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.

2018ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാവാത്തതാണ് വധശിക്ഷ എന്നായിരുന്നു ഭേദഗതി.

മുമ്പ് അന്യായമായി ആക്രമിക്കുന്നവരില്‍ നിന്നും മനുഷ്യജീവനെ ഫലപ്രദമായി സംരക്ഷിക്കാനുള്ള ഏകമാര്‍ഗമാണ് വധശിക്ഷയെങ്കില്‍ അതില്‍ ആശ്രയിക്കുന്നതിനെ സഭ പിന്തുണച്ചിരുന്നു. കുറ്റക്കാരായ ആളുകളും നിരപരാധികളെപ്പോലെ മാന്യതയ്ക്ക് അര്‍ഹരാണെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിരുന്നു.

Content HighlighT: Pope Leo XIV rejects death penalty as attack on dignity of human person

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പൊലീസുകാര്‍ക്ക് മേല്‍ സെക്ഷന്‍ 333: ഹരിയാനയില്‍ പൊലീസുകാരെ പൂട്ടിയിട്ട് ഗ്രാമവാസികള്‍

ചണ്ഡിഗഡ്: വാറന്റ് ഇല്ലാതെ യുവാക്കളെ തടവിലാക്കാന്‍ വന്ന പോലീസുകാരെ ഹരിയാനയില്‍ പൂട്ടിയിട്ടതായി...