17
October, 2026

A News 365Times Venture

17
Saturday
October, 2026

A News 365Times Venture

വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഔദ്യോഗിക യോഗത്തില്‍ മോശം ഭാഷാപ്രയോഗം: ഐ.എ.എസുകാരനെതിരെ അന്വേഷണം

Date:

ശ്രീനഗര്‍: വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ഔദ്യോഗിക യോഗത്തില്‍ മോശം പദപ്രയോഗം നടത്തിയ ഐ.എ.എസുകാരനെതിരെ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം.

വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ യോഗത്തിനിടെയാണ് വനിതാ ജെ.കെ.എ.എസ് ഉദ്യോഗസ്ഥയോട് സഭ്യമല്ലാത്ത ഭാഷയില്‍ കുമാര്‍ രാജീവ് രഞ്ജന്‍ സംസാരിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രഞ്ജനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

മിഷന്‍ യുവ സംബന്ധിച്ച മീറ്റിങിനിടെയാണ് രഞ്ജന്‍ ബിനീഷ് വാണി എന്ന ജൂനിയര്‍ ഉദ്യോഗസ്ഥയോട് മോശമായി സംസാരിച്ചത്. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനല്ലാത്തതിനാല്‍ രഞ്ജന്‍ അസന്തുഷ്ടനായിരുന്നു.

വനിതാ ഉദ്യോഗസ്ഥയ്ക്കുള്ള സസ്‌പെന്‍ഷന്‍ ലെറ്റര്‍ ടൈപ്പ് ചെയ്യാനും ചീഫ് സെക്രട്ടറി അവരെ സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യണമെന്നും രഞ്ജന്‍ പറയുന്നുണ്ട്.

ബിനീഷ് വാണിയെ പിന്തുണച്ച് നിരവധി ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.

വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്‍ദീപ് കുമാര്‍ ഐ.എ.എസിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇത്തരം തെറ്റായ പെരുമാറ്റങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന് പറഞ്ഞു.

ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ചേരുന്ന രീതിയിലായിരുന്നില്ല രഞ്ജന്റെ പെരുമാറ്റമെന്നും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണം ലോക് ഭവനുമേല്‍ ആണെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ നടപടികള്‍ ഉണ്ടവരുതെന്ന് ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

ജമ്മു കശ്മീരില് ആയുധ ലൈസന്‍സ് തട്ടിപ്പ് കേസില്  രാജീവ് രഞ്ജന് സിബിഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ആയുധ ലൈസന്‍സുകള്‍ നല്‍കുന്നതില്‍ ക്രമക്കേട് ആരോപിച്ച് 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ 2024 നവംബറില്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.

Content Highlight: J&K government orders 15-day inquiry into IAS officer’s alleged misconduct towards woman JKAS officer

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related