ന്യൂദല്ഹി: കോക്രോച്ച് ജനതാ പാര്ട്ടി സ്ഥാപകന് അഭിജിത് ദീപ്കെയെ പൊലീസ് തട്ടിക്കൊണ്ട് പോയതാണെന്ന് സി.ജെ.പി. കസ്റ്റഡിയിലെടുത്ത് പത്ത് മണിക്കൂറായിട്ടും അദ്ദേഹം എവിടെയാണ് എന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും കുടംബത്തിനോ അഭിഭാഷകര്ക്കോ പാര്ട്ടിക്കൊ ദല്ഹി പൊലീസ് ഒരു വിവരവും നല്കിയിട്ടില്ലെന്നും സി.ജെ.പി വക്താവ് അജിങ്ക്യ ഷിന്ഡെ പറഞ്ഞു.
പുലര്ച്ചെ 2:30 ന് സി.ജെ.പിയുടെ ഔദ്യോഗിക സോഷ്യല് മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം. തങ്ങള് ചോദിക്കുന്നത് ഒരേ ഒരു ചോദ്യം മാത്രമാണെന്നും അത് ദീപ്കെ എവിടെ എന്നാണെന്നും സി.ജെ.പി പറഞ്ഞു.
ദീപ്കെയെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി എന്നും അഭിഭാഷകരുമായി സംസാരിക്കാന് അനുവദിച്ചില്ലെന്നും സി.ജെ.പി നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് നടത്താന് പ്രഖ്യാപിച്ച തിരംഗ മാര്ച്ചില് പങ്കെടുക്കാന് എത്തിയതിനിടെയായിരുന്നു അഭിജിത് ദീപ്കെയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തത്.
മാര്ച്ച് ആരംഭിക്കുന്നതിന് മണിക്കൂറുകള്ക്ക് മുന്നേ തന്നെ പൊലീസ് ദീപ്കെയുടെ വസതിയിലെത്തി തിരംഗ മാര്ച്ച് പിന്വലിക്കാന് നോട്ടീസ് നല്കിയിരുന്നു. എന്നാല് ഇത് നിഷേധിച്ച ദീപ്കെ പ്രതിഷേധത്തില് പങ്കെടുക്കാനായി വസതിക്ക് പുറത്തിറങ്ങിയപ്പോള് തന്നെ പൊലീസ് വാഹനത്തില് കയറ്റി കൊണ്ടുപോവുകയായിരുന്നു.
Content Highlight: It has been over ten hours; Deepke has been abducted by the Delhi Police: CJP




