18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

‘കണ്ണൂർ കേരളത്തിലല്ലേ? കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് വിഷമം?’; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിണറായി വിജയൻ

Date:

കണ്ണൂർ: കിഫ്ബിക്കെതിരെ യു.ഡി.എഫ് സർക്കാർ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

കിഫ്ബിയുടെ പണത്തിൽ വലിയൊരു പങ്കും ചെലവഴിച്ചത് കണ്ണൂരിലാണെന്ന റിപ്പോർട്ടിലെ കണ്ടെത്തലിനെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

‘എന്താണ് കണ്ണൂർ എന്ന് കേട്ടപ്പോൾ വല്ലാത്തൊരു വിഷമം ഉണ്ടാകാൻ കാരണം? കേരളത്തിന്റെ ഭാഗമല്ലേ കണ്ണൂർ? കിഫ്ബിയുടെ മേശവലിപ്പിൽ നിന്നും കാശെടുത്ത് കൊടുത്തല്ല കണ്ണൂരിൽ സ്ഥലം ഏറ്റെടുത്തത്. ഇത്രയും തെറ്റായ, വസ്തുതാവിരുദ്ധമായ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ എന്താണ് നിങ്ങൾ ഇങ്ങനെ പറയുന്നതെന്ന് ഏതെങ്കിലും ഒരു നിഷ്പക്ഷ മാധ്യമം നമ്മുടെ നാട്ടിൽ ചോദിച്ചോ?’ പിണറായി വിജയൻ തുറന്നടിച്ചു.

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങൾക്ക് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് ശക്തമായ പ്രതികരണം നടത്തി.

കണ്ണൂരിൽ വിമാനത്താവളം വരുമ്പോൾ അതിനടുത്തല്ലാതെ മറ്റെവിടെയാണ് ഭൂമി ഏറ്റെടുക്കുകയെന്ന് അദ്ദേഹം ചോദിച്ചു. എയർപോർട്ടിന്റെ വികസനത്തിനായി 5,000 ഏക്കറോളം ഭൂമി ആധുനിക സാങ്കേതികവിദ്യയും ഐ.ടി മേഖലയും ഉൾപ്പെടുത്തി വികസിപ്പിച്ചെടുക്കണമെന്ന് പണ്ടേ വ്യക്തമാക്കിയതാണ്.

തിരുവനന്തപുരത്തെ വിമാനത്താവളത്തിന് സമീപം ടെക്നോപാർക്ക് വളർന്നതുപോലെ, കണ്ണൂരിലും എയർപോർട്ടിന് അടുത്താണ് ഐ.ടി പാർക്കുകൾ വരിക. വിഴിഞ്ഞത്ത് സീപോർട്ട് വരുമ്പോൾ അവിടെയല്ലാതെ കോട്ടയത്ത് പോയി ഭൂമി ഏറ്റെടുക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

കണ്ണൂരിൽ കുറച്ച് മാർക്സിസ്റ്റുകാരുണ്ടെന്ന പേരിൽ ഈ നാടിന്റെ സമഗ്ര വികസനത്തെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം കാര്യങ്ങളെല്ലാം മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

നാടിന്റെ വികസനത്തെ തകർക്കാനും ഇടതുപക്ഷത്തെ ഭയപ്പെടുത്താമെന്നും ആരും കരുതേണ്ടതില്ല. തീഷ്ണമായ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന പ്രസ്ഥാനമാണിത്. കണ്ണൂരിനെയാകെ അടച്ചാക്ഷേപിക്കുന്ന സമീപനത്തിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിന്മാറണമെന്നും വികസന പദ്ധതികൾക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന ദുഷ്പ്രചാരണങ്ങൾ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്നത് തികച്ചും തെറ്റായ വ്യക്തിഹത്യയാണെന്നും ഇടതുപക്ഷ പ്രസ്ഥാനത്തെയും പ്രത്യേകിച്ച് സി.പി.ഐ.എമ്മിനെയും തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

കേരളത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന പൊതുപ്രവർത്തകനായ പിണറായി വിജയന്റെ വീട്ടിൽ കൊണ്ടുപോയി സമൻസ് പതിച്ച ഇ.ഡി നടപടി തികച്ചും ഹീനമാണ്. ഇത്തരം വേട്ടയാടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പിണറായിയെ വധിക്കാൻ വാടകക്കൊലയാളികളെ അയച്ച സംഭവത്തിൽ അദ്ദേഹം ഇല്ലാതിരുന്നതുകൊണ്ടാണ് അന്ന് തനിക്ക് വെടിയേൽക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തോക്കുമായി കാവലിരുന്ന ചരിത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, മുഹമ്മദ് റിയാസിന്റെ വിവാഹത്തിൽ താനും ഭാര്യയും പങ്കെടുത്ത ഫോട്ടോയിൽ നിന്ന് ഭാര്യയുടെ തലവെട്ടി മാറ്റി സ്വപ്ന സുരേഷിന്റെ തലവെച്ച് ഹീനമായ പ്രചാരണം നടത്തിയത് മാധ്യമങ്ങൾ കണ്ടതാണ്. ഇത്തരം നുണപ്രചാരണങ്ങളൊന്നും ജനങ്ങൾക്കിടയിൽ ഏൽക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഇപ്പോൾ വീട്ടിൽ സമൻസ് പതിക്കുന്നതുപോലുള്ള തരംതാണ നടപടികളിലേക്ക് കടക്കുന്നത്. ഇതിനെ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും ജയരാജൻ വ്യക്തമാക്കി.

Content Highlight:Isn’t Kannur in Kerala? Why is there any distress at the mention of Kannur?’ – Pinarayi Vijayan responds to the Chief Minister.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇടത് പാര്‍ട്ടികളുടെ ബുക്സ്റ്റാളിന് നേരെ ബംഗാള്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്: പൊളിച്ചുമാറ്റിയത് അരനൂറ്റാണ്ടായി ദുര്‍ഗാപൂജയുടെ ഭാഗമായ സ്റ്റാളുകള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ഇടത് പാര്‍ട്ടികള്‍ സ്ഥാപിച്ച ബുക്ക് സ്റ്റാളുകള്‍ പൊളിച്ചുമാറ്റി...

എസ്.ഐ.ആറിനെതിരെയുള്ള പ്രതിഷേധത്തില്‍ സി.ജെ.പിയ്‌ക്കൊപ്പം: പിന്നില്‍ നിന്ന് കുത്തുന്ന കോണ്‍ഗ്രസിനൊപ്പം ഇനിയില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെയുള്ള പോരാട്ടത്തില്‍ സി.ജെ.പിയ്ക്ക്...