18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

സൗദി അധികൃതരുടെ മുന്നറിയിപ്പുകള്‍ പാലിക്കണം: ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി

Date:

റിയാദ്: സൗദി സഖ്യവും യെമനിലെ ഹൂത്തി വിമതരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. സൗദി സര്‍ക്കാരിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രവാസികള്‍ അനുസരിക്കണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

സൗദി അറേബ്യയിലെ നാഷണല്‍ ഏര്‍ലി വാര്‍ണിംഗ് പ്ലാറ്റ്ഫോം ഫോര്‍ എമര്‍ജന്‍സീസ്’ വഴി അടിയന്തര മുന്നറിയിപ്പുകള്‍ ലഭിക്കുന്നവര്‍, സൗദി അധികൃതര്‍ പുറപ്പെടുവിച്ചിട്ടുള്ള പുതുക്കിയ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം. ആ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.

ആളുകള്‍ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കുകയും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. അപകടം ഒഴിയുന്നത് വരെ കെട്ടിടത്തിനുള്ളിലെ സുരക്ഷിതമായ ഒരിടത്തേക്ക്, പ്രത്യേകിച്ച് ജനലുകളില്‍ നിന്ന് അകലെയുള്ള ഉള്‍ഭാഗത്തെ മുറിയിലേക്ക് ഉടന്‍ മാറണമെന്നും ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ നിര്‍ദേശിക്കുന്നു.

മക്ക, മദീന, റിയാദ്, ഈസ്റ്റേണ്‍ പ്രോവിന്‍സ് എന്നിവിടങ്ങളില്‍ എന്തെങ്കിലും ഭീഷണിയോ അപകടമോ ഉണ്ടായാല്‍ 911 എന്ന അടിയന്തര നമ്പറില്‍ ബന്ധപ്പെടാം. സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളില്‍ 998 എന്ന നമ്പറിലും ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.

അപകടാവസ്ഥ മാറുന്നത് വരെ വീടുകളില്‍ നിന്നോ കെട്ടിടങ്ങളില്‍ നിന്നോ പുറത്തിറങ്ങരുത്. തുറസ്സായ സ്ഥലങ്ങള്‍, ജനലുകള്‍, ഗ്ലാസ് എന്നിവയില്‍ നിന്ന് അകലം പാലിക്കണം. ബാല്‍ക്കണികളിലോ കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലോ നില്‍ക്കരുത്. പുറത്തുള്ളവര്‍ അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയോ അല്ലെങ്കില്‍ ഉറപ്പുള്ള ഏതെങ്കിലും മറവുകള്‍ക്ക് പിന്നില്‍ അഭയം തേടുകയോ ചെയ്യണമെന്നും സുരക്ഷാ നിര്‍ദേശമുണ്ട്.

ജനക്കൂട്ടമുള്ള സ്ഥലങ്ങളിലേക്കോ അപകടസാധ്യതയുള്ള ഇടങ്ങളിലേക്കോ പോകരുത്. ഫോട്ടോകള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. വാഹനമോടിക്കുമ്പോള്‍ മുന്നറിയിപ്പ് ലഭിക്കുന്നവര്‍, പാലങ്ങളില്‍ നിന്നും ഉയരമുള്ള കെട്ടിടങ്ങളില്‍ നിന്നും അകലെയുള്ള റോഡിന്റെ വശത്തേക്ക് വാഹനം മാറ്റി നിര്‍ത്തണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Content Highlight: Indian Embassy Statement- Directions to Indian nationals to follow Saudi safety directives

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇടത് പാര്‍ട്ടികളുടെ ബുക്സ്റ്റാളിന് നേരെ ബംഗാള്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്: പൊളിച്ചുമാറ്റിയത് അരനൂറ്റാണ്ടായി ദുര്‍ഗാപൂജയുടെ ഭാഗമായ സ്റ്റാളുകള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ഇടത് പാര്‍ട്ടികള്‍ സ്ഥാപിച്ച ബുക്ക് സ്റ്റാളുകള്‍ പൊളിച്ചുമാറ്റി...

എസ്.ഐ.ആറിനെതിരെയുള്ള പ്രതിഷേധത്തില്‍ സി.ജെ.പിയ്‌ക്കൊപ്പം: പിന്നില്‍ നിന്ന് കുത്തുന്ന കോണ്‍ഗ്രസിനൊപ്പം ഇനിയില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെയുള്ള പോരാട്ടത്തില്‍ സി.ജെ.പിയ്ക്ക്...