22
October, 2026

A News 365Times Venture

22
Thursday
October, 2026

A News 365Times Venture

കുടിയേറ്റക്കാരും ഇസ് ലാമിസ്റ്റുകളും ഫ്രാന്‍സ് കീഴടക്കിയെന്നത് തെറ്റായ വാദം; ട്രംപ് പറയുന്നത് മണ്ടത്തരം: മാക്രോണ്‍

Date:

ദോഹ: ഫ്രാന്‍സിലെ പ്രതിഷേധങ്ങളെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള വിദേശ നേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വിദേശ നേതാക്കള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫ്രാന്‍സിലെ തെരുവു കലാപങ്ങളെക്കുറിച്ച് മണ്ടത്തരമായ അഭിപ്രായങ്ങളാണ് പറയുന്നതെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു.

കുടിയേറ്റക്കാരും ഇസ് ലാമിസ്റ്റുകളും ഫ്രാന്‍സ് കീഴടക്കിയെന്നത് തെറ്റായ വാദമാണെന്നും മാക്രോണ്‍ പറഞ്ഞു. ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് മാക്രോണ്‍ ഈ കാര്യം അഭിപ്രായപ്പെട്ടത്.

വിവരങ്ങള്‍ വളച്ചൊടിക്കുന്ന വിദേശ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പലരും അംഗീകരിക്കാനാവാത്തതും മണ്ടത്തരവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുവെന്ന് മാക്രോണ്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. എന്നാല്‍ ട്രംപ് അടക്കമുള്ള ഒരു നേതാവിന്റെയും പേര് മാക്രോണ്‍ എടുത്ത് പറഞ്ഞില്ല.

ഇത് ഡൊണാള്‍ഡ് ട്രംപിനെ ഉദ്ദേശിച്ചാണോ എന്ന ചോദ്യത്തിന്, ‘അവരിലൊരാള്‍ അദ്ദേഹമാണ്’ എന്നായിരുന്നു മാക്രോണിന്റെ മറുപടി. ഫ്രാന്‍സിലെ അക്രമങ്ങള്‍ക്ക് കാരണം ‘കുടിയേറ്റക്കാരും ജിഹാദികളും കമ്മ്യൂണിസ്റ്റുകളുമാണ്’ എന്ന് ട്രംപ് ആരോപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലുള്ള ചില നേതാക്കള്‍ ചില പ്രത്യേക വിഭാഗങ്ങള്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ യാതൊരു ചിന്തയുമില്ലാതെ ഏറ്റുപിടിക്കുകയാണെന്നും മാക്രോണ്‍ പറഞ്ഞു. അവര്‍ സ്വന്തം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായി ഫ്രാന്‍സിനെ ഉപയോഗിക്കുകയാണ്. ഫ്രാന്‍സില്‍ ഒരിക്കലും നടന്നിട്ടില്ലാത്ത സംഭവങ്ങള്‍ ചിത്രീകരിക്കുന്ന, എ.ഐ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെയും ഇസ്ലാമിസ്റ്റുകളുടെയും വലിയ കൂട്ടങ്ങള്‍ ഫ്രാന്‍സിനെ ആക്രമിച്ചു കീഴടക്കി എന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്. ഇത് തികച്ചും തെറ്റായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സില്‍ ‘തീവ്രവാദ ഇസ്ലാമിന്റെ കടന്നുകയറ്റം’ ഉണ്ടായിട്ടുണ്ടെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. അടുത്ത ആഴ്ച ഇസ്രഈലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.

ഫ്രാന്‍സിനെ കുടിയേറ്റക്കാരും ജിഹാദിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് കീഴടക്കുകയും, കൊള്ളയടിക്കുകയും, കത്തിച്ചാമ്പലാക്കുകയും ചെയ്തുവെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഫ്രാന്‍സിലെ സംഘര്‍ഷാവസ്ഥയെ യു.എസ് വോട്ടര്‍മാര്‍ക്കുള്ള മുന്നറിയിപ്പായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഫ്രാന്‍സില്‍ പ്രതിഷേധം ശക്തമാവുകയും പ്രതിഷേധങ്ങള്‍ക്കിടെ സംഘര്‍ഷങ്ങളുണ്ടാവുകയും ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ധനവില വര്‍ദ്ധനവിനും ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നതിനും എതിരെ കഴിഞ്ഞ ശനിയാഴ്ച ഫ്രാന്‍സില്‍ വിവിധ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധത്തിനിടെ പല നഗരങ്ങളിലും ഏറ്റമുട്ടലും കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്ന സംഭവങ്ങളും കഴിഞ്ഞ വാരാന്ത്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിങ്കളാഴ്ച, പാരീസിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ ഫ്രാന്‍സിലെ പല നഗരങ്ങളിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇനി വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും ഫ്രാന്‍സില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടക്കുമെന്നാണ് വിവരം. ഫ്രാന്‍സില്‍ ഈ വാരാന്ത്യത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ സൈനിക വിഭാഗങ്ങളെ വിന്യസിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പ്രതിനിധി ലോറന്റ് നുനെസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് ആവശ്യമെങ്കില്‍ വിവിധ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു അറിയിച്ചിരുന്നു.

Content Highlight: Macron accuses Trump and other foreign leaders of ‘stupid comments’ about France unrest

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിര്‍ഭയത്വത്തിന്റെ മുഖങ്ങള്‍; ഗ്യാനേഷ് മസ്റ്റ് ഗോ എന്ന് മുദ്രാവാക്യം വിളിച്ച് സൗരവും അശുതോഷും; ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്‌കെ

ന്യൂദല്‍ഹി: സി.ജെ.പി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയില്‍...