22
October, 2026

A News 365Times Venture

22
Thursday
October, 2026

A News 365Times Venture

തെറ്റായ പരസ്യപ്രചാരണം: നെസ്ലെ ഇന്ത്യയ്ക്കും കോംപ്ലാന്‍ നിര്‍മാതാക്കള്‍ക്കുമെതിരെ നോട്ടീസ് അയച്ച് എഫ്.എസ്.എസ്.എ.ഐ

Date:

ന്യൂദല്‍ഹി: കുട്ടികള്‍ക്കുള്ള പാല്‍പൊടികളുടെയും ഹെല്‍ത്ത് ഡ്രിങ്കുകളുടെയും തെറ്റായ അവകാശവാദങ്ങള്‍ക്കും പരസ്യങ്ങള്‍ക്കുമെതിരെ പ്രമുഖ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ.

കോംപ്ലാന്‍, ലാക്ടോജന്‍ പ്രോ പൗഡര്‍, നാന്‍ എക്‌സെല്ല പ്രോ, തുടങ്ങി ഉത്പന്നങ്ങള്‍ക്കെതിരെ നെസ്ലെ ഇന്ത്യ ലിമിറ്റഡ്, അബോട്ട് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ന്യൂട്രിഷ്യ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, മീഡ് ജോണ്‍സണ്‍ ന്യൂട്രീഷന്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, സൈഡസ് വെല്‍നസ് പ്രോഡക്ട്സ് ലിമിറ്റഡ് എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്.

കൂടാതെ ഈ ഉത്പന്നങ്ങള്‍ ടോപ്പ് ഫൈവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രമോഷന്‍ ചെയ്ത ഇന്‍ഫ്‌ളുവന്‍സര്‍ ഇറാ ഫാത്തിമയക്കും അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം ഉത്പ്പന്നങ്ങളുടെ കാര്യത്തില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനാണ് അതോറിറ്റിയുടെ ഈ നടപടി.

ഇന്ത്യയിലെ 1992-ലെ ‘ഇന്‍ഫന്റ് മില്‍ക്ക് സബ്സ്റ്റിറ്റിയൂട്ട്‌സ് ആക്ട്’ പ്രകാരം മുലപ്പാലിന് പകരമുള്ള ഇത്തരം ഉത്പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും പ്രൊമോട്ട് ചെയ്യുന്നതും പൂര്‍ണമായി നിരോധിച്ചിട്ടുള്ളതാണ്. ഇതിനുപുറമെ നെസ്ലെയുടെ മറ്റ് രണ്ട് പ്രധാന ശിശു പോഷകാഹാര ഉത്പ്പന്നങ്ങളുടെ പാക്കറ്റുകളിലെ അവകാശവാദങ്ങള്‍ക്കും എഫ്.എസ്.എസ്.എ.ഐ ശാസ്ത്രീയ തെളിവ് ചോദിച്ചിട്ടുണ്ട്.

ലാക്ടോജന്‍ പ്രോ 1 പൗഡര്‍ ഇതിലടങ്ങിയിരിക്കുന്ന ‘വേ പ്രോട്ടീന്‍’ എളുപ്പത്തില്‍ ദഹിക്കുന്നതാണെന്ന അവകാശവാദത്തിന് ശാസ്ത്രീയമായ രേഖകള്‍ സമര്‍പ്പിക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

നാന്‍ എക്‌സെല്ല പ്രോ സ്റ്റേജ് 1 ലുള്ള ‘5 HMOs’ കുട്ടികളുടെ സാധാരണ പ്രതിരോധശേഷിയെ സഹായിക്കുമെന്ന വാചകം, ഉത്പ്പന്നത്തിന് എന്തോ പ്രത്യേക ഔഷധഗുണമുണ്ടെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

ഹെല്‍ത്ത് ഡ്രിങ്ക് ബ്രാന്‍ഡായ കോംപ്ലാന്റെ നിര്‍മാതാക്കളായ സൈഡസ് വെല്‍നസ് പ്രൊഡക്ട്‌സ് ലിമിറ്റഡിനും എഫ്.എസ്.എസ്.എ.ഐ നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടികളില്‍ രണ്ട് മടങ്ങ് വേഗത്തിലുള്ള വളര്‍ച്ച’ നല്‍കുമെന്നും, ശ്രദ്ധയും ഓര്‍മശക്തിയും വര്‍ധിപ്പിക്കുമെന്നുമുള്ള കോംപ്ലാന്റെ പരസ്യവാചകങ്ങള്‍ ‘ഭക്ഷ്യ സുരക്ഷാ പരസ്യ-അവകാശവാദ നിയന്ത്രണങ്ങള്‍ 2018’ ന്റെ ലംഘനമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഇതിന്റെ ശാസ്ത്രീയ വശങ്ങള്‍ തെളിയിക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ടീസ് ലഭിച്ച എല്ലാ കമ്പനികളും നിര്‍ദിഷ്ട സമയത്തിനുള്ളില്‍ തങ്ങളുടെ പരസ്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും കൃത്യമായ ശാസ്ത്രീയ തെളിവുകളും വിശദീകരണങ്ങളും എഫ്.എസ്.എസ്.എ.ഐക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പരാജയപ്പെടുന്ന പക്ഷം ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കമ്പനികള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ആറുമാസമായി തെറ്റായ പരസ്യങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ എഫ്.എസ്.എസ്.എ.ഐ രാജ്യവ്യാപകമായി പരിശോധനകളും നടപടികളും ശക്തമാക്കിയിരിക്കുകയാണ്.

Content Highlight: Misleading advertising: FSSAI issues notices to Nestle India and the manufacturers of Complan.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നിര്‍ഭയത്വത്തിന്റെ മുഖങ്ങള്‍; ഗ്യാനേഷ് മസ്റ്റ് ഗോ എന്ന് മുദ്രാവാക്യം വിളിച്ച് സൗരവും അശുതോഷും; ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്‌കെ

ന്യൂദല്‍ഹി: സി.ജെ.പി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയില്‍...