25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

ഇറാനെതിരായ യുദ്ധം ആരും ആവശ്യപ്പെടാത്ത അനാവശ്യ യുദ്ധം: ട്രംപിന്റെ തീരുമാനം രാജ്യത്ത് വിലക്കയറ്റം വര്‍ധിപ്പിച്ചു: ഒബാമ

Date:

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ട്രംപ് ഭരണകൂടത്തിന്റേത് അരാജകത്വവും അഴിമതിയും ക്രൂരതയുമാണെന്ന് ഒബാമ പറഞ്ഞു. മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ ഷെറോഡ് ബ്രൗണ്‍ ഡോ. ആമി ആക്ടണ്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇറാനെതിരായ യു.എസ് ആക്രമണങ്ങള്‍ക്കെതിരെയും ഒബാമ വിമര്‍ശനമുന്നയിച്ചു. ആരും ആവശ്യപ്പെടാത്തതും ആരും വോട്ട് ചെയ്യാത്തതുമായ ഒരു അനാവശ്യ യുദ്ധമാണ് ട്രംപ് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ചിലവ് കൂടുന്നതിന്റെ ഉത്തരവാദികള്‍ ഭരണകൂടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭരണകാലത്തെ നയതന്ത്ര നീക്കങ്ങളെ എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

2015ലെ ഇറാന്‍ ആണവ കരാര്‍ ഒരു മിസൈല്‍ പോലും പ്രയോഗിക്കാതെയാണ് താന്‍ നേടിയെടുത്തതെന്നും അത് വഴി ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് ഇറാനെ തടഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ഊര്‍ജ വിലക്കയറ്റത്തിന് കാരണം ഈ യുദ്ധമാണെന്നും എണ്ണയുടെയും ഡീസലിന്റെയും മറ്റെല്ലാ സാധനങ്ങളുടെയും വില വര്‍ധിക്കാന്‍ കാരണമായതും ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തെ ഒരു സൈനിക വ്യായമം മാത്രമാണെന്ന് വിശേഷിപ്പിച്ച ട്രംപിന്റെ നിലപാടിനെയും ഒബാമ പരിഹസിച്ചു.

യുദ്ധത്തില്‍ വിജയിച്ചുവെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭരണകൂടം പ്രഖ്യാപിച്ചെങ്കിലും, നൂറുകണക്കിന് അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും 21 പേര്‍ മരിക്കുകയും ചെയ്തുവെന്നും ഒബാമ ചൂണ്ടിക്കാട്ടി.

മിസൈല്‍ ശേഖരം കുറഞ്ഞതായും ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് മേധാവിത്വം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊര്‍ജ ചിലവുകള്‍ക്ക് പുറമെ, ട്രംപ് നടപ്പിലാക്കിയ വ്യാപകമായ വ്യാപാര താരിഫുകള്‍ക്കെതിരെയും ഒബാമ സംസാരിച്ചു. ഇതിന്റെ ആത്യന്തികമായ ഭാരം ഉപഭോക്താക്കള്‍ തന്നെ ചുമക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളെ ആശ്രയിക്കുന്നതിനാല്‍, അമേരിക്കയില്‍ തന്നെ നിര്‍മിക്കുന്ന സാധനങ്ങളുടെ പോലും ഉല്‍പ്പാദനച്ചെലവ് ഉയരാന്‍ ഈ താരിഫുകള്‍ കാരണമാകുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

ട്രംപിന്റെ വൈറ്റ് ഹൗസ് ഇന്റീരിയര്‍ ഡിസൈന്‍ ചോയിസുകളെയും അദ്ദേഹം പരിഹസിച്ചു. അത് കാണാന്‍ ‘സദ്ദാം ഹുസൈന്‍ ഒരു ചീസ്‌കേക് ഫാക്ടറി തുറന്നതുപോലെയാണ്’ തോന്നിക്കുന്നത് എന്ന് തമാശ രൂപേണ പറഞ്ഞു.

കൂടാതെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെയും ഒബാമ രംഗത്തുവന്നു. തന്ത്രപരമായ സജ്ജീകരണങ്ങള്‍ക്ക് പകരം സൈനികരുടെ രൂപഭംഗിയിലും ടെസ്റ്റോസ്റ്റിറോണ്‍ അളവിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഒബാമ ജനക്കൂട്ടത്തോട് ചോദിച്ചു: ‘ഈ പ്രതിരോധ സെക്രട്ടറി രാവിലെ കണ്ണാടിയില്‍ നോക്കാന്‍ എത്ര സമയം ചിലവഴിക്കുന്നുണ്ടാകും?’

വരാനിരിക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പ് ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗം തടയാനുള്ള ഒരു ‘സര്‍ക്യൂട്ട് ബ്രേക്കര്‍’ ആണെന്ന് വിശേഷിപ്പിച്ച ഒബാമ, ഒഹായോയിലെ ജനങ്ങളോട് വന്‍തോതില്‍ വോട്ട് രേഖപ്പെടുത്താനും ആഹ്വാനം ചെയ്തു.

Content Highlight: A war against Iran is an unnecessary conflict that no one asked for; Trump’s decision has driven up prices in the country: Obama

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബ്രസീല്‍ തെരഞ്ഞെടുപ്പ്: താന്‍ ജയിക്കുമെന്ന് ലുല; മാര്‍ച്ചില്‍ പങ്കാളികളായി ലക്ഷങ്ങള്‍

റിയോ ഡി ജനീറോ: തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് (ഒക്ടോബര്‍ 25,...