25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

ചിലപ്പോള്‍ ഞായറാഴ്ച ഇറാന്‍ ആക്രമിക്കപ്പെട്ടേക്കാം; അല്ലെങ്കില്‍ മനോഹരമായ വലിയ കരാറിലെത്താം: ട്രംപ്

Date:

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണി ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് നാളെ (ഞായറാഴ്ച) ഇറാന് നേരെ ആക്രമണം നടത്തുമെന്നും അല്ലെങ്കില്‍ ഒരു മനോഹരമായ വലിയ കരാറിലെത്തുമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ ഞാന്‍ അത് നിങ്ങളോട് പറയുമെന്ന് നിങ്ങള്‍ ശെരിക്കും കരുതുന്നുണ്ടോ? ഒരു പക്ഷേ നാളെ, ഞാന്‍ അങ്ങനെ ചെയ്യാനുള്ള സാധ്യതയുണ്ട്. നല്ലതും വലുതും മനോഹരവുമായ ഒരു കരാറുണ്ടാക്കാനും സാധ്യതയുണ്ട്,’ ട്രംപ് പറഞ്ഞു.

യു.എസുമായി ഒരു കരാറിലെത്തുന്നതോടെ ഇറാന് തുടര്‍ സൈനിക നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ കരാറുണ്ടാക്കാന്‍ ഇറാന്‍ ആഹ്രിക്കുന്നുണ്ടെന്നും പക്ഷേ ആ കരാര്‍ അവര്‍ പാലിക്കുമോ എന്നതാണ് പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യയില്‍ താന്‍ ചെയ്തത് അത്ഭുതകരാമായ കാര്യമാണെന്നും സൈന്യവും നാവിക സേനയും അത്ഭുതകരമായ ജോലി ചെയ്തുവെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.

‘ ഞങ്ങള്‍ അത്ഭുതകരമായ ഒരു ജോലി ചെയ്തു. നമ്മുടെ നാവിക സേനയും സൈന്യവും ഒരു അത്ഭുതകരമായ ജോലിയാണ് ചെയ്തത്. ഇറാന്റെ എല്ലാ ജെറ്റ്, യുദ്ധവിമാനങ്ങളും അവര്‍ തകര്‍ത്തു. 259 കപ്പലുകള്‍ കടലിന്റെ അടിത്തട്ടിലാണ്. റെക്കോഡ് പണപ്പെരുപ്പം മാത്രമാണ് അവര്‍ക്ക് അവശേഷിക്കുന്നത്,’ ട്രംപ് പറഞ്ഞു.

അതേസമയം കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തകര്‍ത്തത് അമേരിക്കയാണെന്നും. അമേരിക്കക്കാര്‍ നശിച്ച ഭീരുക്കളാണെന്നും മസൂദ് പെസസ്‌ക്കിയാന്‍ പറഞ്ഞു. ഇറാനുനേരെ ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Content Highlight:  Iran might be attacked on Sunday; or, a great, beautiful deal could be reached: Trump

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബ്രസീല്‍ തെരഞ്ഞെടുപ്പ്: താന്‍ ജയിക്കുമെന്ന് ലുല; മാര്‍ച്ചില്‍ പങ്കാളികളായി ലക്ഷങ്ങള്‍

റിയോ ഡി ജനീറോ: തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് (ഒക്ടോബര്‍ 25,...