30
October, 2026

A News 365Times Venture

30
Friday
October, 2026

A News 365Times Venture

മരുന്നിനെയല്ല, കാലാവധിയെക്കുറിച്ചാണ് സംശയം: വിദഗ്ധ സമിതി റിപ്പോർട്ട് വന്ന ശേഷം തുടർനടപടിയെന്ന് ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം: നിപ മരുന്ന് വിവാദത്തിൽ മരുന്നിന്റെ ഫലപ്രാപ്തിയിലല്ല, മറിച്ച് അതിന്റെ കാലാവധി (എക്സ്പയറി ഡേറ്റ്) കഴിഞ്ഞതാണോ എന്നതിലാണ് സംശയമുള്ളതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

ആരോഗ്യ വകുപ്പിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പൂർണ ഉത്തരവാദിത്വത്തോടെ ഇന്നലെ നിയമസഭയിൽ റിപ്പോർട്ട് വെച്ചത്. വിഷയത്തിൽ സർക്കാരിന് യാതൊരു മുൻവിധിയുമില്ലെന്നും, ഡോ. അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സമിതി നൽകുന്ന ആധികാരിക റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ പ്രതികരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും സാധിക്കൂ എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയെന്ന നിലയിൽ ചാടിക്കേറി അഭിപ്രായം പറയാനാകില്ലെന്നും താൻ എം.ബി.ബി.എസ് പഠിച്ചിട്ടില്ലെന്നും പറഞ്ഞ മന്ത്രി, റെംഡെസിവിർ (Remdesivir) മരുന്നിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി.

നിപ്പ ബാധയുണ്ടായ കാലത്ത് ഡോക്ടർമാർ രോഗിയെ രക്ഷിച്ചത് താൻ ഇന്ത്യ മുഴുവൻ തിരഞ്ഞ്, ബോംബെയിൽ സ്റ്റോക്കുള്ളത് എക്സ്പയറി ഡേറ്റ് കഴിഞ്ഞതിനാൽ ഒടുവിൽ കെ.എം.എസ്.സി.എൽ എം.ഡി വഴി ബഹ്‌റൈനിൽ നിന്ന് 48 മണിക്കൂറിനകം എത്തിച്ചുകൊടുത്ത മരുന്നാണ്. അതിനാൽ മരുന്നിന്റെ ഗുണനിലവാരത്തിലോ എഫിഷ്യൻസിയിലോ സംശയമില്ല. എന്നാൽ കാലാവധി കഴിഞ്ഞ ഏത് മരുന്ന് കൊടുത്താലും അതിന് ഉദ്ദേശിച്ച ഫലം ഉണ്ടാകില്ലെന്നും, കാലപ്പഴക്കത്തെക്കുറിച്ചുള്ള കാര്യത്തിൽ മാത്രമാണ് സംശയമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജിൽ നൽകിയ മരുന്നിൽ നിർമാണ തീയതി (മാനുഫാക്ചറിങ് ഡേറ്റ്) ഉണ്ടായിരുന്നില്ലെന്നും എക്സ്പയറി ഡേറ്റ് മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

‘സാധാരണഗതിയിൽ രണ്ട് തീയതികളും ആവശ്യമാണ്. കൂടാതെ, ഈ മരുന്നുകളിൽ ക്ലിനിക്കൽ ട്രയൽ യൂസ് ഒൺലി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും സൂപ്രണ്ട് സൂചിപ്പിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇത് ക്ലിനിക്കൽ ട്രയൽ തന്നെയായിരുന്നു എന്നാണ് മനസിലാകുന്നത്’അദ്ദേഹം പറഞ്ഞു.

2022-ൽ ഒരു യു.എസ് കമ്പനിയാണ് ഈ മരുന്ന് നൽകിയിരിക്കുന്നത്. എസ്.എം.എ രോഗികൾക്കുള്ള മരുന്ന് ഒരു വർഷമായി വിപണിയിലുള്ളതാണെന്ന ധാരണയിൽ, രോഗി കാത്തിരിക്കേണ്ടി വരരുത് എന്ന സദുദ്ദേശത്തോടെയാണ് ഒരു ഡോക്ടർ ഇത് നൽകിയതെന്നും, ഇക്കാര്യങ്ങളെല്ലാം എക്സ്പെർട്ട് കമ്മിറ്റി വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എല്ലാ കാര്യങ്ങളിലും ഏജൻസികളുടെ ഇടപെടലായിരുന്നുവെന്നും കെ.എം.എസ്.സി.എല്ലിൽ പോലും ഇതാണ് നടന്നതെന്നും മന്ത്രി ആരോപിച്ചു.

അതുകൊണ്ടാണ് ഇപ്പോഴത്തെ ഐ.എ.എസ് ഉദ്യോഗസ്ഥർ കെ.എം.എസ്.സി.എല്ലിന്റെ തലപ്പത്തേക്ക് വരാൻ തയ്യാറാകാത്തത്. ക്ലിനിക്കൽ ട്രയൽ മരുന്ന് എങ്ങനെ ഇവിടെയെത്തി, ഇതിന് പിന്നിൽ ഏത് ഏജന്റാണ് പ്രവർത്തിച്ചത്, തുടങ്ങിയ മുൻകാല ഇടപാടുകൾ സർക്കാർ പൂർണമായി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ വില കുറഞ്ഞ മരുന്ന് നൽകരുത് എന്നാണ് പറഞ്ഞിരുന്നതെന്നും, ക്ലിനിക്കൽ ട്രയലിനെക്കുറിച്ച് പരാമർശമില്ലെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി, കഴിഞ്ഞ കാലങ്ങളിൽ വിദേശ കമ്പനികളുമായി വഴിവിട്ട ഇടപാടുകൾ നടന്നിട്ടുണ്ടെന്ന കാര്യം നിയമസഭയിൽ വെച്ച രേഖകളിൽ നിന്ന് വ്യക്തമാണെന്നും കൂട്ടിച്ചേർത്തു.

Content Highlight:The concern is not about the medicine, but about its shelf life: Health Minister says further action will be taken after the expert committee report is received.

 

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related