2
November, 2026

A News 365Times Venture

2
Monday
November, 2026

A News 365Times Venture

കാലടി സര്‍വകലാശാലയിലെ സമരം; വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി വൈസ് ചാന്‍സലര്‍

Date:

തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍  സിസ തോമസ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി.

മതിയായ ഹാജരില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാനാകില്ലെന്നാണ് വി.സിയുടെ വാദം. അതേസമയം, കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്ത സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കി.

 സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിക്കെരുതെന്ന സര്‍വകലാശാലയുടെ നിലപാടിനെതിരെ എസ്.എഫ്.ഐ നിരാഹാര സമരംപ്രഖ്യാപിച്ചിരുന്നു.

പത്രസമ്മേളനത്തില്‍ സംസാരിക്കവെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദാണ് സമര പ്രഖ്യാപനം നടത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ വീതം കാലടി സര്‍വകലാശാലയില്‍ നിരാഹാരമിരിക്കുമെന്നാണ് ശിവപ്രസാദ് അറിയിച്ചത്.

സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ 16 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പന്‍ഷന്‍ ലഭിച്ചത് വൈസ് ചാന്‍സിലര്‍ സിസ തോമസും ഗവര്‍ണറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. വൈസ് ചാന്‍സിലറെ അക്രമിച്ചെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

വി.സിക്കെതിരെ വെളിച്ചം മരിച്ചെന്ന പ്രതീകാത്മക നാടകം ചെയ്ത് പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് 16 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ രജിസ്ട്രേഷനും ഫീസടക്കാനും അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് സര്‍വ്വകലാശാലയുടെ നീക്കം. ചരിത്രത്തിലാദ്യമായാണ് സ്വന്തം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തടയാന്‍ ഒരു സര്‍വ്വകലാശാല തന്നെ കോടതിയെ സമീപിക്കുന്നത്. കോടതിയുടെ ഉത്തരവ് മറികടന്നുകൊണ്ടുള്ള സര്‍വകലാശാലയുടെ അപ്പീലിനെ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും കോടതിയെ സമീപിക്കുന്നത്.

നവംബര്‍ നാലിന് പരീക്ഷ ആരംഭിക്കാനിരിക്കെ, ഒക്ടോബര്‍ 30-നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 31-നകം എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനും ഫീസടക്കാനുമുള്ള സൗകര്യങ്ങള്‍ സര്‍വ്വകലാശാല ഒരുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

Content Highlight: The Vice-Chancellor has filed an appeal in court, refusing to allow students who participated in protests at Kalady University to take their examinations

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ഗസയിലെ കുട്ടികള്‍ നമ്മുടെ മക്കളാണ്’; ലണ്ടന്‍ വേദിയില്‍ വികാരാധീനനായി അമേരിക്കന്‍ റാപ്പര്‍ മാക്കിള്‍മോര്‍, കയ്യടിച്ച് പതിനായിരങ്ങള്‍

ലണ്ടന്‍: ഫലസ്തീനിലെ കുട്ടികള്‍ നമ്മുടെ കുട്ടികളാണെന്ന് അമേരിക്കന്‍ റാപ്പര്‍ മാക്കിള്‍ മാര്‍....

ഫ്‌ളോറിഡയില്‍ പ്രൈവറ്റ് ജെറ്റ് വിമാനം തകര്‍ന്നുവീണു; 9 മരണം: പതിച്ചത് ട്രംപിന്റെ റിസോര്‍ട്ടിനരികെ

  ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ പ്രൈവറ്റ് ബിസിനസ് ജെറ്റ് വിമാനം...