2
November, 2026

A News 365Times Venture

2
Monday
November, 2026

A News 365Times Venture

വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടേതല്ല, ജനങ്ങളുടേതാണ്: രാംലീല മൈതാനിയില്‍ ഉയര്‍ന്നത് രാജ്യത്തിന്റെ പ്രതിഷേധ സ്വരമാണെന്ന് പിണറായി വിജയന്‍

Date:

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ മുന്നണി രാംലീല മൈതാനിയില്‍ നടത്തിയ റാലിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍.

രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും പൗരന്മാരുടെ വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഉയര്‍ന്നത് രാജ്യത്തിന്റെ പ്രതിഷേധ സ്വരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

എസ്.ഐ.ആറിന്റെ പേരില്‍ കോടിക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും അര്‍ഹരായ ഒരാള്‍ക്കുപോലും വോട്ടവകാശം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

‘ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടാവുകയും പ്രതിഷേധിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുകയും ചെയ്യുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വച്ചേ തീരൂ,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്നും ബാലറ്റ് പേപ്പര്‍ സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുള്‍പ്പെടെ ഗൗരവമായി പരിഗണിക്കണമന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

വോട്ട് ഓരോ പൗരന്റെയും ജനാധിപത്യപരമായ അധികാരമാണെന്നും അത് സംരക്ഷിക്കാനുള്ള പോരാട്ടം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം കാര്യമല്ലെന്നും ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

രാംലീല മൈതാനിയില്‍ ഉയര്‍ന്ന ശബ്ദം രാജ്യത്താകെ കൂടുതല്‍ ഉറക്കെ അലയടിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പവസാനിക്കുന്നത്.

രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlight: Pinarayi Vijayan has expressed solidarity with the rally held by the INDIA bloc at Ramlila Maidan.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ഗസയിലെ കുട്ടികള്‍ നമ്മുടെ മക്കളാണ്’; ലണ്ടന്‍ വേദിയില്‍ വികാരാധീനനായി അമേരിക്കന്‍ റാപ്പര്‍ മാക്കിള്‍മോര്‍, കയ്യടിച്ച് പതിനായിരങ്ങള്‍

ലണ്ടന്‍: ഫലസ്തീനിലെ കുട്ടികള്‍ നമ്മുടെ കുട്ടികളാണെന്ന് അമേരിക്കന്‍ റാപ്പര്‍ മാക്കിള്‍ മാര്‍....

ഫ്‌ളോറിഡയില്‍ പ്രൈവറ്റ് ജെറ്റ് വിമാനം തകര്‍ന്നുവീണു; 9 മരണം: പതിച്ചത് ട്രംപിന്റെ റിസോര്‍ട്ടിനരികെ

  ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ പ്രൈവറ്റ് ബിസിനസ് ജെറ്റ് വിമാനം...