2
November, 2026

A News 365Times Venture

2
Monday
November, 2026

A News 365Times Venture

‘ഇറാനിലെ ബാക്കിയുള്ള ആണവായുധ കേന്ദ്രങ്ങളെ ഇല്ലാതാക്കാന്‍ യു.എസിന് 10 മിനുറ്റ് മതി’: ട്രംപ്

Date:

വാഷിങ്ടണ്‍: ഇറാനിലെ ബാക്കിയുള്ള ആണവായുധ കേന്ദ്രങ്ങളെ എല്ലാം പത്ത് മിനിറ്റിനുള്ളില്‍ ആക്രമിച്ച് ഇല്ലാതാക്കാന്‍ യു.എസിന് കഴിയുമെന്ന് ഡൊണാള്‍ഡ്. ഫ്‌ലോറിഡയിലെ തന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയൊന് ട്രംപ് ഈ കാര്യം പറഞ്ഞത്.

അമേരിക്കയുടെ സൈനിക നടപടികള്‍ ഇറാനിലെ സായുധ സേനയെയും ആണവ അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ദുര്‍ബലപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. ഇനി ആക്രമിക്കാന്‍ ലക്ഷ്യസ്ഥാനങ്ങളായി വളരെ കുറച്ച് കേന്ദ്രങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും ട്രംപ് അവകാശപ്പെട്ടതാായി അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഒന്നോ രണ്ടോ കേന്ദ്രങ്ങള്‍ കൂടി കൈകാര്യം ചെയ്യാനുണ്ട്, എന്നാല്‍ അത് 10 മിനിറ്റിനുള്ളില്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അതിനായുള്ള പദ്ധതി ഞങ്ങളുടെ പക്കലുണ്ട്,’ ട്രംപ് പറഞ്ഞു. ഇറാനിലെ ആണവ കേന്ദ്രമെന്ന് സംശയിക്കപ്പെടുന്ന പിക്കാക്‌സ് മൗണ്ടന്‍ പോലെയുള്ള ഇടങ്ങളിലെല്ലാം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അതെല്ലാം വളരെ വേഗത്തില്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

യു.എസ് ഇറാന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ യു.എസിന് ഒരു തിടുക്കവുമില്ലെന്നും ട്രംപ് മാാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. യു.എസ് സൈനിക നടപടികളിലൂടെ ഇറാനിലെ നാവികസേന, വ്യോമസേന, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, സൈനിക ഉപകരണങ്ങള്‍, ആണവ സംവിധാനങ്ങള്‍ എന്നിവയുടെ വലിയൊരു ഭാഗം നശിപ്പിച്ചുകഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു.

ഈ ആഴ്ച തന്നെ ഇറാനെതിരെ വീണ്ടും സൈനിക നടപടികള്‍ ആരംഭിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘എന്തിനാണ് ഇത്രയും വിഡ്ഢിത്തം നിറഞ്ഞ ചോദ്യം ചോദിക്കുന്നത്?’ എന്ന് ട്രംപ് തിരിച്ച് ചോദിച്ചു. ‘അതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല,’ എന്നും കൂട്ടിച്ചേര്‍ത്തു.

‘ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കില്ല. ഒരു കരാറിലെത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. അത് എന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം,’ അദ്ദേഹം പറഞ്ഞു. ഇറാനുമായി ചര്‍ച്ചകള്‍ നന്നായി നടക്കുന്നുണ്ട്, പക്ഷേ അവരെ അത്ര വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ ഒരു കരാറുണ്ടാക്കിയ ശേഷം പിന്നീട് അതില്‍ നിന്ന് പിന്മാറുന്നവരാണെന്ന് ട്രംപ് ആരോപിച്ചു. അവര്‍ക്ക് കരാറിലെത്താന്‍ ആഗ്രഹമുണ്ട്. അവര്‍ അതിന് തയ്യാറാകുമോ എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Trump says US could strike Iran’s remaining nuclear sites in ’10 minutes’

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ഗസയിലെ കുട്ടികള്‍ നമ്മുടെ മക്കളാണ്’; ലണ്ടന്‍ വേദിയില്‍ വികാരാധീനനായി അമേരിക്കന്‍ റാപ്പര്‍ മാക്കിള്‍മോര്‍, കയ്യടിച്ച് പതിനായിരങ്ങള്‍

ലണ്ടന്‍: ഫലസ്തീനിലെ കുട്ടികള്‍ നമ്മുടെ കുട്ടികളാണെന്ന് അമേരിക്കന്‍ റാപ്പര്‍ മാക്കിള്‍ മാര്‍....

ഫ്‌ളോറിഡയില്‍ പ്രൈവറ്റ് ജെറ്റ് വിമാനം തകര്‍ന്നുവീണു; 9 മരണം: പതിച്ചത് ട്രംപിന്റെ റിസോര്‍ട്ടിനരികെ

  ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ പ്രൈവറ്റ് ബിസിനസ് ജെറ്റ് വിമാനം...