17
November, 2026

A News 365Times Venture

17
Tuesday
November, 2026

A News 365Times Venture

എ.ഐ സപ്ലൈ ചെയിന്‍ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു; യു.എസ്, യു.എ.ഇ, ഇസ്രഈല്‍ അടക്കമുള്ളവര്‍ പങ്കാളികള്‍

Date:

ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായുള്ള അടിസ്ഥാന സൗകര്യ വിതരണ ശൃംഖലകളുടെ കാര്യത്തില്‍ സഹകരണം ഉറപ്പാക്കുന്നതിനുള്ള എ.ഐ സപ്ലൈ ചെയിന്‍ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു.
യു.എസ് നേതൃത്വത്തിലുള്ള പാക്‌സ് സിലിക്ക പദ്ധതിയുടെ യോഗത്തിലാണ് സാന്‍ ഫ്രാന്‍സിസ്‌കോ പ്രഖ്യാപനം എന്നറിയപ്പെടുന്ന കരാറില്‍ ഇന്ത്യയും മറ്റ് കക്ഷികളും ഒപ്പുവച്ചത്.

യു.എസ് സാമ്പത്തിക കാര്യ അണ്ടര്‍ സെക്രട്ടറി ജേക്കബ് ഹെല്‍ബര്‍ഗാണ് ഞായറാഴ്ച ഈ യോഗം വിളിച്ചുചേര്‍ത്തത്. സാങ്കേതിക വിതരണ ശൃംഖലകളില്‍ ചൈനയുടെ ആധിപത്യത്തെ നേരിടാന്‍ യു.എസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി കണക്കാക്കപ്പെടുന്ന പദ്ധതിയാണ് പാക്‌സ് സിലിക്ക.

ഇന്ത്യക്കും യു.എസിനും പുറമെ ഓസ്ട്രേലിയ, ഇന്ത്യ, ഇസ്രായേല്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഖത്തര്‍, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക എന്നിവരും കരാറില്‍ പങ്കാളികളാണ്. എ.ഐ സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകള്‍ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായുള്ളതാണ് ഈ കരാര്‍ എന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ഉടമ്പടിയില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും പാക്‌സ് സിലിക്കയിലെ മറ്റ് ഒമ്പത് പങ്കാളിത്ത രാജ്യങ്ങളും ചേര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ഉടമ്പടിയില്‍ ഒപ്പുവെച്ചെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഈ കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ദേശീയ സുരക്ഷയ്ക്ക് സാമ്പത്തിക സുരക്ഷ അത്യന്താപേക്ഷിതമാണ് എന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ഉടമ്പടിയില്‍ പറയുന്നു. തങ്ങള്‍ക്ക് ദോഷം വരുത്താന്‍ ശ്രമിക്കുന്നവരില്‍ നിന്ന് തങ്ങളുടെ നിര്‍ണായക സംവിധാനങ്ങളെയും സാങ്കേതികവിദ്യകളെയും സംരക്ഷിക്കാതെ ഒരു രാജ്യത്തിനും സുരക്ഷിതമായിരിക്കാന്‍ കഴിയില്ല’ എന്നും ഉടമ്പടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘സൂപ്പര്‍ ഇന്റലിജന്‍സ്’ എന്നാണ് കരാറില്‍ എ.ഐയെ വിശേഷിപ്പിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം, വിതരണ ശൃംഖലകളുടെ സംരക്ഷണം, നിയന്ത്രണ ചട്ടക്കൂടുകള്‍ വികസിപ്പിക്കല്‍, അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കായി പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിക്കാനും കരാറില് ധാരണയായി.

ചൊവ്വാഴ്ച മനിലയില്‍ നടക്കാനിരിക്കുന്ന ‘ക്വാഡ്’ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ പുതിയ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഓസ്ട്രേലിയ, യു.എസ്, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ക്വാഡ് കൂട്ടായ്മയിലെ അംഗങ്ങള്‍. ക്വാഡ് നേതാക്കള്‍ തമ്മിലുള്ള കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് മനിലയില്‍ നടക്കുക.

2025 ഡിസംബറിലാണ് പാക്‌സ് സിലിക്ക എന്ന സംരംഭം ആരംഭിച്ചത്. 2026 ഫെബ്രുവരി 20 ന് ന്യൂദല്‍ഹിയില്‍ നടന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഇന്ത്യ പാക്‌സ് സിലിക്കയില്‍ ഒപ്പുവച്ചു.

സാന്‍ ഫ്രാന്‍സിസ്‌കോ പ്രഖ്യാപനത്തില്‍ ചൈനയെ പേരെടുത്ത് പറയുന്നില്ല, പക്ഷേ വിതരണ ശൃംഖല ആശ്രിതത്വം കുറയ്ക്കുന്നതിലും സാമ്പത്തിക ബലപ്രയോഗത്തെ അഭിസംബോധന ചെയ്യുന്നതിലും പ്രാധാന്യം നല്‍കുമെന്ന് ഉടമ്പടി വ്യക്തമാക്കുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ശത്രുക്കളില്‍ നിന്ന് സെന്‍സിറ്റീവ് സാങ്കേതികവിദ്യകളെ സംരക്ഷിക്കുന്നതിലും കരാര്‍ ഊന്നല്‍ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: India, US and eight others sign AI supply chain pact

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related