23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

കൂറുമാറുന്ന ജനപ്രതിനിധികള്‍ അയോഗ്യത ഒഴിവാക്കാന്‍ രാജിവെക്കുന്നത് തടയാന്‍  ഹരജി: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് 

Date:

ന്യൂദല്‍ഹി: കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയില്‍ നിന്നും രക്ഷപ്പെടാനായി എം.എല്‍.എമാരും എം.പിമാരും രാജി വെക്കുന്നത് തടയണമെന്ന പൊതുതാത്പര്യ ഹരജിയില്‍ വിശദീകരണം തേടി കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

എ.സേതു വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ ആന്‍ഡ് അതേഴ്‌സ് എന്ന ഹരജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും വിശദീകരണം തേടിയത്.

നിയമകമ്മീഷന്‍. കേന്ദ്ര നിയമ-നീതി മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം എന്നിവര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അയോഗ്യതാ ഹരജികളില്‍ തീരുമാനമെടുക്കുന്ന കാലയളവില്‍ എം.പിമാരും എം.എല്‍.എമാരും രാജിവെക്കുന്നത് കൂറുമാറ്റനിരോധന നിയമത്തിന്റെ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് ഹരജിയിലെ പ്രധാന വാദം.

പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള നടപടികളില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോകുന്ന സാഹചര്യം മുതലെടുത്ത് ജനപ്രതിനിധികള്‍ രാജി വെക്കുന്ന സാഹചര്യമാണെന്നും അത് കൂറുമാറ്റത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗമാണിതെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജിയിലൂടെ കൂറുമാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ആദ്യം നീട്ടിവെക്കാനും പിന്നീട് പൂര്‍ണമായും ഒഴിവാക്കാനും സാധിക്കുന്ന സാഹചര്യം തെരഞ്ഞെടുപ്പ് ജനവിധിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.

‘അയോഗ്യതാ ഹരജികളില്‍ തീരുമാനമെടുക്കുന്നതിന് നിര്‍ബന്ധിത സമയപരിധിയില്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു. ഹരജിയല്‍ തീരുമാനമാകുമ്പോഴേക്കും സഭയുടെ കാലാവധി അവസാനിച്ചിരിക്കാം. ഉപതെരഞ്ഞെടുപ്പ് നടന്നിരിക്കാം. സര്‍ക്കാര്‍ വീഴുകയോ അധികാരത്തില്‍ തുടരുകയോ ചെയ്തിരിക്കാം,’ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അയോഗ്യതാ നടപടികള്‍ നേരിടുന്ന വ്യക്തി രാജിവെച്ചാല്‍, അയോഗ്യത സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമമായി അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെയോ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതുവരെയോ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പദവികള്‍ നല്‍കാന്‍ പാടില്ലെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പ്രതിഫലം ലഭിക്കുന്ന മറ്റ് രാഷ്ട്രീയ പദവികള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമെന്നാണ് ആവശ്യം.

അയോഗ്യതാ ഹരജികളില്‍ സാധാരണയായി മൂന്ന് മാസത്തില്‍ കവിയാത്ത സമയപരിധിക്കുള്ളില്‍ തീരുമാനമെടുക്കുന്നതിനായി നിയമനിര്‍മാണം നടത്തുകയോ ശുപാര്‍ശ നല്‍കുകയോ വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. സമയപരിധി നീട്ടുന്നതിനുള്ള സാഹചര്യങ്ങള്‍ കൃത്യമായി നിര്‍വചിക്കുകയും അതിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തുകയും വേണമെന്നും പറയുന്നു.

Content  Highlight:  Plea to prevent defecting elected representatives from resigning to avoid disqualification: Notice issued to the Centre and the Election Commission by Supreme Court.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related