28
November, 2026

A News 365Times Venture

28
Saturday
November, 2026

A News 365Times Venture

എട്ട് ദിവസത്തിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കും: നെതന്യാഹുവിന്റെ പ്രഹസനത്തിന് കൂട്ട് നില്‍ക്കില്ല: ഗാഡി ഐസന്‍കോട്ട്

Date:

 

ടെല്‍അവീവ്: സമയപരിധി അവസാനിക്കാന്‍ എട്ട് ദിവസം മാത്രം ശേഷിക്കെ, ഡിസംബര്‍ ആറിനകം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇസ്രഈല്‍ പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട്. ഒക്ടോബര്‍ 27-ലെ തെരഞ്ഞെടുപ്പിന് പിന്നാലെ 67 എം.പിമാരുടെ പിന്തുണയോടെയാണ് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ‘യഷാര്‍’ പാര്‍ട്ടി അധ്യക്ഷനായ ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. 14 ദിവസം കൂടി സമയം നീട്ടി ചോദിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും, നിലവിലെ സമയപരിധിക്കുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

120 അംഗ പാര്‍ലമെന്റില്‍ (നെസെറ്റ്) 61 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ യിസ്രായേല്‍ ബെയ്റ്റെനു, ദി ഡെമോക്രാറ്റ്‌സ് എന്നീ പാര്‍ട്ടികളുമായി ധാരണയിലെത്തിയെങ്കിലും ഐസന്‍കോട്ടിന്റെ സഖ്യത്തിന് 36 സീറ്റുകള്‍ മാത്രമാണുള്ളത്. നഫ്താലി ബെന്നറ്റിന്റെ ‘ബയാച്ചാദ്’ പാര്‍ട്ടിയെക്കൂടി ഉള്‍പ്പെടുത്തിയാല്‍ അംഗസംഖ്യ 48 ആയി ഉയരും. സൈനിക സേവന നിയമവുമായി ബന്ധപ്പെട്ട ഭിന്നതകളെ തുടര്‍ന്ന് മാറ്റിവെച്ച ചര്‍ച്ചകള്‍ക്കായി ഇരുവരും നവംബര്‍ 29-ന് കൂടിക്കാഴ്ച നടത്തും.

ഇതിനുപുറമെ, തീവ്ര യാഥാസ്ഥിതിക (ഹരേദി) വിഭാഗമായ യുണൈറ്റഡ് തോറ ജൂഡായിസം സഖ്യവുമായുള്ള ചര്‍ച്ചകളിലും പുരോഗതിയുണ്ട്. 19 സീറ്റുകളുള്ള അറബ് പാര്‍ട്ടികളെ മന്ത്രിസഭയില്‍ നേരിട്ട് ഉള്‍പ്പെടുത്തില്ലെങ്കിലും, അവരുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഐസന്‍കോട്ട് തള്ളിക്കളഞ്ഞിട്ടില്ല.

അതേസമയം, ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ചര്‍ച്ചകള്‍ മനപൂര്‍വ്വം വൈകിപ്പിച്ച് രാജ്യത്തെ വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന് ഐസന്‍കോട്ട് കുറ്റപ്പെടുത്തി. ജുഡീഷ്യല്‍ പരിഷ്‌കരണം, ഒക്ടോബര്‍ 7 ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണ കമ്മീഷന്‍, സൈനിക സേവന നിയമം, തീവ്ര വലതുപക്ഷ പാര്‍ട്ടികളെ ഒഴിവാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ ലിക്കുഡ് തള്ളിയതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലിക്കുഡുമായി അഞ്ച് തവണ ചര്‍ച്ച നടന്നതെന്നും, കൂടുതല്‍ തവണ ചര്‍ച്ച നടത്താനുള്ള ആവശ്യം നെതന്യാഹുവിന്റെ പാര്‍ട്ടി തള്ളിക്കളഞ്ഞതായും ഐസന്‍കോട്ട് വ്യക്തമാക്കി. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേറ്റ് കമ്മീഷനെ നിയമിക്കുക, മന്ത്രിസഭയില്‍ നിന്ന് തീവ്ര നിലപാടുകാരെ ഒഴിവാക്കുക, എല്ലാവര്‍ക്കും സൈനിക സേവനം നിര്‍ബന്ധമാക്കുന്ന നിയമം പാസാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളൊന്നും ലിക്കുഡ് അംഗീകരിക്കുന്നില്ല. മാറ്റങ്ങളൊന്നുമില്ലാത്ത പഴയ സര്‍ക്കാരിനെത്തന്നെ നിലനിര്‍ത്താനുള്ള ലിക്കുഡിന്റെ ‘പ്രഹസനത്തിന്’ താന്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം, ഐസന്‍കോട്ട് അപകടകരമായ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച ലിക്കുഡ്, ഐക്യസര്‍ക്കാരിനായി ഇപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പറഞ്ഞു.

എന്നാല്‍, അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ ഇടതുപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ട് ‘ഇരട്ടത്താപ്പ്’ കളിക്കുകയാണെന്ന് ലിക്കുഡ് തിരിച്ചടിച്ചു. ഐക്യസര്‍ക്കാരിനായുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ലിക്കുഡ് വ്യക്തമാക്കിയെങ്കിലും, നിലവിലെ സഖ്യകക്ഷികളുടെ സമ്മതമില്ലാതെ നെതന്യാഹുവുമായി ചേരില്ലെന്ന് ഐസന്‍കോട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlight: A new government will be formed within eight days; I will not be a party to Netanyahu’s charade: Gadi Eisenkot

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗസ: എം.എസ്.എഫ് ക്ലിനിക്കില്‍ ഇസ്രഈല്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഗസസിറ്റി: ഗസയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്) സംഘടനയുടെ ക്ലിനിക്കിനു നേരെ...