28
November, 2026

A News 365Times Venture

28
Saturday
November, 2026

A News 365Times Venture

ഡി.എം.കെ എതിര്‍ത്തത് മണ്ഡല പുനര്‍നിര്‍ണയത്തെ അല്ലായിരുന്നു; ഇപ്പോഴത്തേത് ന്യായമായ പുനര്‍നിര്‍ണയത്തെയെന്ന് സ്റ്റാലിന്‍

Date:

ചെന്നൈ: മണ്ഡല പുനര്‍ നിര്‍ണയത്തെ അല്ലായിരുന്നു ഡി.എം.കെ എതിര്‍ത്തിരുന്നതെന്ന് പാര്‍ട്ടി നേതാവ് എം.കെ സ്റ്റാലിന്‍. സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട പ്രാതിനിധ്യം തടയുന്ന പുനര്‍ നിര്‍ണയത്തെയാണ് ഡി.എം.കെ എതിര്‍ത്തിരുന്നതെന്നും സ്റ്റാലിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. മോദി ഭരണകൂടത്തിന്റെ പരിഷ്‌കരിച്ച മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയക്കാന്‍ ഡി.എം.കെ തീരുമാനിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.

അന്നും ഇന്നും എന്നും ന്യായമായ പുനര്‍നിര്‍ണയമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ കൂടി അംഗീകരിച്ച് മണ്ഡല പുനര്‍ നിര്‍ണയ ബില്ലില്‍ മാറ്റം വന്നിട്ടുണ്ടെന്നും അതിനാല്‍ ഇത് ന്യായമായ പുനര്‍ നിര്‍ണയമാണെന്നും സ്റ്റാലിന്‍ അവകാശപ്പെട്ടു.

‘ ന്യായമായ, ഡീലിമിറ്റേഷന്‍. തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബില്ലിന് ഡി.എം.കെ പിന്തുണ പ്രഖ്യാപിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ എതിര്‍ക്കാന്‍ ഡി.എം.കെ ഉന്നയിച്ച രണ്ട് പ്രധാന ആവശ്യങ്ങള്‍, ബില്ലിന്റെ പുതിയ രൂപത്തില്‍ രേഖാമൂലം ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ സ്റ്റാലിന്‍ അവകാശപ്പെട്ടു.

2024 മുതല്‍ ഡി.എം.കെ നടത്തിവരുന്ന നിരന്തരമായ പരിശ്രമങ്ങളുടെ വിജയമാണിതെന്നും തമിഴ്നാട് ഉള്‍പ്പെടെയുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഇതൊരു വിജയമാണെന്നും സ്റ്റാലിന്‍ അവകാശപ്പെടുന്നു.

‘1971-ലെ ജനസംഖ്യാ സെന്‍സസിനെ അടിസ്ഥാനമാക്കി, എല്ലാ സംസ്ഥാനങ്ങളിലെയും മണ്ഡലങ്ങളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ഈ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ നിര്‍ദ്ദേശിക്കുന്നു. ഈ സാഹചര്യത്തില്‍, ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ശാന്തമായും യുക്തിസഹമായും ചിന്തിക്കേണ്ടതുണ്ട്.

വിശദമായ പരിശോധനയ്ക്ക് ശേഷം, ഇന്നലെ ചേര്‍ന്ന ഞങ്ങളുടെ പാര്‍ലമെന്റ് അംഗങ്ങളുടെ യോഗത്തില്‍, ഈ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ചട്ടക്കൂടിനെ, അതായത് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്നതും, നമ്മുടെ താത്‌ര്യങ്ങള്‍ക്ക് അനുകൂലവുമായ ഈ രൂപത്തെ പിന്തുണയ്ക്കാന്‍ ഡി.എം.കെ തീരുമാനിച്ചു,’ എന്നും സ്റ്റാലിന്‍ പറഞ്ഞു.

മോദി ഭരണകൂടത്തിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണച്ച നടപടിയില്‍ സ്റ്റാലിനും ഡി.എം.കെയ്ക്കും എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഈ വിശദീകരണം വരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അടക്കമുള്ളവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സവര്‍ക്കര്‍ 2.0 ആണ് സ്റ്റാലിനെന്നായിരുന്നു വിജയ്‌യുടെ വിമര്‍ശനം.

Content Highlight: MK Stalin About DMK Supporting Delimitation Bill

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related