ടാറ്റ മോട്ടോഴ്സ്: കോംപാക്ട് എസ്‌യുവിയായ പഞ്ചിന്റെ സിഎൻജി മോഡൽ വിപണിയിൽ അവതരിപ്പിച്ചു


ആകർഷകമായ ഡിസൈനിലും ഫീച്ചറിലുമുളള ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ പഞ്ചിന്റെ സിഎൻജി മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾ കാത്തിരുന്ന മോഡൽ കൂടിയാണിത്. ഇത്തവണ ഇന്റീരിയറുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ് സിഎൻജി മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. പ്യുവർ, അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അക്പ്ലിഷ്ഡ്, അക്പ്ലിഷ്ഡ് ഡാസിൽ എന്നിങ്ങനെ 5 വേരിയന്റുകളിലാണ് വാഹനം എത്തുക.

വോയ്‌സ് അസിസ്‌റ്റോട് കൂടിയ ഇലക്ട്രിക് സണ്‍റൂഫ്, ഫ്രണ്ട് സീറ്റ് ആംറെസ്റ്റ്, യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകളാണ് പഞ്ചിന്റെ പ്രധാന ആകർഷണീയത. 1.2 ലിറ്റർ ത്രീ സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പഞ്ചിന്റെ സിഎൻജി മോഡലിന് 7.10 ലക്ഷം രൂപ മുതൽ 9.68 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.