31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ഇന്ത്യൻ വിപണിയിലെ പ്രതാപം വീണ്ടെടുക്കാൻ ഫിയറ്റ് എത്തുന്നു, പ്രതീക്ഷയോടെ ഫിയറ്റ് ആരാധകർ

Date:


ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി ഇറ്റാലിയൻ കമ്പനിയായ ഫിയറ്റ്. നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിനായി 2024 ഓടെയാണ് വാഹനങ്ങൾ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കുക. ജീപ്പ്, സിട്രൺ ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്ന സ്റ്റെല്ലാന്റിസ് ഗ്രൂപ്പാണ് ഫിയറ്റിനെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. 2018-ലാണ് ഫിയറ്റ് ഇന്ത്യൻ വിപണിയിൽ നിന്നും വിടവാങ്ങിയത്.

സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതൽ മുടക്കിലാണ് ഫിയറ്റ് തിരിച്ചുവരാൻ പദ്ധതിയിടുന്നത്. ഇതോടെ, സ്റ്റെല്ലാന്റിസിന്റെ എസ്ടിഎൽഎ എം പ്ലാറ്റ്ഫോമിൽ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കുന്നതാണ്. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ആഗോള തലത്തിൽ മുൻപന്തിയിൽ എത്താൻ ഫിയറ്റിന് സാധിച്ചിട്ടുണ്ട്. എസ്‌യുവി സെഗ്മെന്റിലേക്ക് ഇറ്റാലിയൻ ബ്രാൻഡ് കൂടി എത്തുന്നതോടെ, ഈ വിഭാഗത്തിലെ മത്സരം കൂടുതൽ മുറുകുന്നതാണ്.

ഇന്ത്യൻ വിപണിയിൽ ജീപ്പിന്റെയും, സിട്രോണിന്റെയും വാഹനങ്ങൾ വ്യത്യസ്ഥ ഫാക്ടറികളിലാണ് സ്റ്റെല്ലാന്റിസ് നിർമ്മിക്കുന്നത്. സിട്രോൺ സി3, ഇസി3, സി3 എയർക്രോസ് പോലെയുള്ള വാഹനങ്ങൾ തമിഴ്നാട്ടിലെ ഫാക്ടറിയിലും, കോംപസ്, മെറിഡിയൻ പോലെയുള്ള ജീപ്പ് മോഡലുകളുടെ നിർമ്മാണം മഹാരാഷ്ട്രയിലെ ഫാക്ടറിയിലുമാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related