31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

എൻട്രി ലെവൽ ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി കുറയുമോ? ഇന്ത്യൻ വാഹന വിപണിയുടെ പ്രതീക്ഷയ്ക്ക് വീണ്ടും തിളക്കം കൂടുന്നു

Date:


ഇന്ത്യൻ ഗ്രാമീണ വിപണികളിൽ ശക്തമായ സ്വാധീനമാണ് എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾക്ക് ഉള്ളത്. സാധാരണക്കാർക്ക് അനുയോജ്യമായ എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ വിഭാഗങ്ങളിലെ കച്ചവടം താരതമ്യേന കുറവാണ്. എൻട്രി ലെവൽ ബൈക്ക് എന്ന സ്വപ്നം ഇന്ന് പലർക്കും താങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് ഉള്ളത്. എൻട്രി ലെവൽ മോട്ടോർസൈക്കിൾ ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി വർദ്ധിച്ചതോടെയാണ്, ഈ വിഭാഗത്തിലെ ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞത്.

എൻട്രി ലെവൽ മോട്ടോർസൈക്കിൾ ഇരുചക്രവാഹനങ്ങൾക്ക് 28 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണ്. നിലവിൽ, എൻട്രി ലെവൽ ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി പുനപരിശോധിക്കണമെന്ന ആവശ്യമായി രാജ്യത്തെ വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ഡീലേഴ്സ് അസോസിയേഷൻ (എഫ്ഡിഎ) കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ സമീപിച്ചിട്ടുണ്ട്. ടൂവീലർ വിൽപ്പന വർദ്ധിപ്പിക്കാൻ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത് വാഹന വിപണിയുടെ പ്രതീക്ഷയ്ക്ക് തിളക്കം കൂട്ടിയിട്ടുണ്ട്.

ടൂവീലർ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറയ്ക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് നിതിൻ ഗഡ്കരിക്ക് കൈമാറിയിട്ടുണ്ട്. കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ വാഹന വിപണി കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോവിഡിന് മുൻപുള്ള നിലയിലേക്ക് വാഹന വിപണിയെ തിരിച്ചെത്തിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുയോജ്യമായ ഇടപെടൽ അനിവാര്യമാണെന്നും എഫ്ഡിഎ വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന ഉയർത്താൻ 100 സിസി മുതൽ 125 സിസി വിഭാഗം വരെയുള്ള ജിഎസ്ടി നിരക്കുകൾ കുറയ്ക്കേണ്ടതാണ്. ജിഎസ്ടി നിരക്കുകൾ വാഹനങ്ങളുടെ വില നിർണയത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ഇഷ്ട മോഡലായ ഹോണ്ട ആക്ടീവ സ്കൂട്ടറിന്റെ വില 2016-ലെ 52,000 രൂപയിൽ നിന്ന് 2023 എത്തുമ്പോഴേക്കും 88,000 രൂപയായി ഉയർന്നത് ഇതിന് ഉദാഹരണമാണ്. അതിനാൽ, ഈ മേഖലയിൽ ആവശ്യമായ ഇടപെടലുകൾ കേന്ദ്രം ഉടൻ തന്നെ നടത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related