30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ഓഫ് റോഡ് യാത്രകൾ ഇനി സ്കൂട്ടറിലും ആസ്വദിക്കാം! പുതിയ മോഡൽ ക്രോസ് ഓവർ ഇലക്ട്രിക് സ്കൂട്ടർ ഇതാ എത്തി

Date:


സാഹസികത യാത്രികർ ഏറെ ഇഷ്ടപ്പെടുന്നവയാണ് ഓഫ് റോഡ് യാത്രകൾ. ഓഫ് റോഡ് യാത്രകൾക്കായി നിരവധി തരത്തിലുള്ള വാഹനങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇനി മുതൽ ഓഫ് റോഡ് യാത്രകൾ സ്കൂട്ടറിൽ ആയാലോ? സംഭവം വ്യത്യസ്ഥമാണെങ്കിലും യാത്രാ പ്രേമികളുടെ മനം കീഴടക്കാൻ പുതിയൊരു മോഡൽ സ്കൂട്ടർ വിപണിയിൽ എത്തിച്ചിരിക്കുകയാണ് തായ്‌വാൻ കമ്പനി. തായ്‌വാനിലെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഗൊഗോറോയാണ് ഓഫ് റോഡ് യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്കൂട്ടർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ക്രോസ് ഓവർ എന്ന പേര് നൽകിയിരിക്കുന്ന ഈ ഇലക്ട്രിക് സ്കൂട്ടർ ഓൺ റോഡിലും ഉപയോഗിക്കാനാകും.

അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി എന്നാണ് കമ്പനി ഇവയെ വിശേഷിപ്പിക്കുന്നത്. 7.6 kW ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് ഇവയ്ക്ക് പവർ ലഭിക്കുന്നത്. ബ്രേക്ക് സിസ്റ്റം, ടെലസ്കോപ്പിക് ഫ്രണ്ട് ഫോർക്ക്, പിൻഭാഗത്തായി ഡ്യുവൽ ഷോക്ക് അബ്സോർബർ സെറ്റപ്പ് എന്നിവയെല്ലാം ഈ മോഡലിന്റെ പ്രധാന പ്രത്യേകതകളാണ്. എല്ലാ റൈഡ് ഡാറ്റയും ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സ്മാർട്ട് ആപ്പ് ഈ മോഡലിന് കമ്പനി നൽകിയിട്ടുണ്ട്. അതേസമയം, മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ചും, ചാർജിംഗ് സമയവും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related