വിപണി കീഴടക്കാൻ വീണ്ടും ഹോണ്ട! പുതിയ മോഡൽ അവതരിപ്പിച്ചു


ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണ് ഹോണ്ട. വർഷങ്ങൾക്കു മുൻപ് തന്നെ ഇന്ത്യൻ വാഹന വിപണിയിൽ ആധിപത്യം ഉറപ്പിച്ച ഹോണ്ട ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത്തവണ ഹോണ്ട ആരാധകരുടെ മനംകവരാൻ ഹോണ്ട സിബി300ആർ എന്ന പുതിയ മോഡലാണ് പുറത്തിറക്കിയിട്ടുള്ളത്. ഒബിഡി2എ മാനദണ്ഡങ്ങൾ പാലിക്കുന്ന ഈ പ്രീമിയം ബിഗ് വിംഗ് മോഡലിനെ കുറിച്ച് മാസങ്ങൾക്കു മുൻപ് തന്നെ ഹോണ്ട സൂചനകൾ നൽകിയിരുന്നു. അത്യാകർഷകമായ ഫീച്ചറാണ് ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

സിബി1000ആറിന്റെ ഐക്കണിക് റെട്രോ തീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിബി300 ആർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയോ സ്പോർട്സ് കഫേ ഡിഎൻഎയെ അടിസ്ഥാനമാക്കിയുള്ള മസ്കുലർ ഫ്യൂവൽ ടാങ്കും, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റും പ്രധാന പ്രത്യേകതകളാണ്. 2,40,000 രൂപയാണ് ഈ മോഡലിന്റെ എക്സ് ഷോറൂം വില. ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ നിന്ന് ഹോണ്ട സിബി300ആർ ബുക്ക് ചെയ്യാവുന്നതാണ്.