31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ലക്ഷങ്ങളുടെ കിഴിവ്! എക്സ്.യു.വി 400-ന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര, ഈ ഓഫർ അറിയാതെ പോകരുതേ..

Date:


ഇലക്ട്രിക് വാഹനമെന്ന സ്വപ്നങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇത്തവണ എക്സ്.യു.വി 400 ഇലക്ട്രിക് എസ്‌യുവിക്ക് ലക്ഷങ്ങളുടെ കിഴിവാണ് ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എക്സ്.യു.വി 400-ന് 1.25 ലക്ഷം രൂപയുടെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ടായി മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. സൗജന്യ ആക്സസറികൾ പോലുള്ളവയ്ക്ക് കിഴിവ് ലഭിക്കുകയില്ലെന്ന് സാരം. ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ ഇല്ലാത്ത മോഡലിനാണ് ഈ ആനുകൂല്യം ലഭിക്കുക. സെപ്റ്റംബർ അവസാനം വരെ ഓഫർ തുടരുന്നതാണ്.

പ്രധാനമായും ഇ.സി, ഇ.എൽ വേരിയന്റുകളിലാണ് എക്സ്.യു.വി 400 വിപണിയിൽ അവതരിപ്പിച്ചത്. ഇസി വേരിയന്റിന് ഒറ്റ ചാർജിൽ 375 കിലോമീറ്റർ റേഞ്ചും, 34.5 kWh ബാറ്ററി പാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, ഇ.ൽ വേരിയന്റിന് 456 കിലോമീറ്റർ റേഞ്ചും, 39.4 kWh ബാറ്ററി പാക്കും ലഭ്യമാണ്. വെറും 8.3 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ മോഡലിന് സാധിക്കുന്നതാണ്. പരമാവധി 148 ബിഎച്ച്പി കരുത്തും, 310 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ടാറ്റ നെക്സോൺ ഇവി, എംജി ഇസഡ്.എസ് എന്നിവയാണ് എക്സ്.യു.വി 400-യുടെ പ്രധാന എതിരാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related