പുത്തൻ ലുക്കിൽ നെക്സോൺ എത്തുന്നു, നെക്സോൺ ഫെയ്സ് ലിഫ്റ്റ് അടുത്ത മാസം പുറത്തിറക്കാൻ സാധ്യത


പുതിയ രൂപത്തിലും ഭാവത്തിലും ടാറ്റാ മോട്ടോഴ്സിന്‍റെ ഏറ്റവും ജനപ്രീതിയുള്ള മോഡലായ നെക്സോൺ എത്തുന്നു. കോൺടാക്ട് എസ്‌യുവി ശ്രേണിയിൽപ്പെട്ട മോഡലാണ് നെക്സോൺ. സെപ്റ്റംബർ 14-നാണ് അപ്ഡേറ്റഡ് പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. അന്നേ ദിവസം തന്നെ നെക്സോൺ ഫെയ്സ് ലിഫ്റ്റും പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

മറ്റു മോഡലുകളിൽ നിന്നും വളരെ വ്യത്യസ്ഥമായാണ് നെക്സോൺ ഫെയ്സ് ലിഫ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രോസ് ഓവറിന് മധ്യഭാഗത്ത് ഫ്ലോട്ട് ചെയ്യുന്ന തരത്തിലാണ് ടാറ്റ ലോഗോ ആലേഖനം ചെയ്തിട്ടുള്ളത്. മെലിഞ്ഞ ഗ്രില്ലും, പ്രധാന ഹെഡ് ലാമ്പ് യൂണിറ്റും ഉൾക്കൊള്ളുന്ന ത്രികോണ പോഡുകളോട് കൂടിയ പുതിയ ബമ്പറുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 1.2 ലിറ്റർ ടർബോ- പെട്രോൾ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നീ വേരിയന്റുകളിലാണ് ഫെയ്സ് ലിഫ്റ്റ് പുറത്തിറക്കുക. നിലവിൽ, ഇവയുടെ വില സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.