ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് കൊടിയേറി, ഉൽപ്പന്നങ്ങൾക്ക് വമ്പൻ കിഴിവ്


ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന് കൊടിയേറി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സെയിലിലൂടെ ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചത്. ഓഗസ്റ്റ് 8 വരെ സെയിൽ തുടരുന്നതാണ്. അതേസമയം, ആമസോൺ പ്രൈം ഉപഭോക്താക്കൾക്കുള്ള സെയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ ആരംഭിച്ചിരുന്നു.

ഉൽപ്പന്നങ്ങൾക്ക് ഗംഭീര ഓഫറുകളാണ് ആമസോൺ ഒരുക്കിയിട്ടുള്ളത്. അതിനാൽ, ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ മികച്ച അവസരം കൂടിയാണിത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണെങ്കിൽ, മറ്റു ഓഫറുകൾക്ക് പുറമേ, 10 ശതമാനം അധിക കിഴിവും നേടാവുന്നതാണ്. ഷവോമി, ആപ്പിൾ, വൺപ്ലസ് തുടങ്ങിയ കമ്പനികളുടെ ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും. മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 75 ശതമാനം വരെയാണ് കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാഷൻ ആക്സസറികൾ കുറഞ്ഞ വിലയ്ക്ക് കൂടുതൽ വാങ്ങാൻ സാധിക്കുമെന്നതാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിന്റെ പ്രധാന പ്രത്യേകത.