19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

ഇനി ബാങ്കുകളിൽ തിരിച്ചെത്താൻ ബാക്കിയുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം 12 ശതമാനം മാത്രം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

Date:


രാജ്യത്തെ വിവിധ ബാങ്കുകളിൽ 2000 രൂപയുടെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി 12 ശതമാനം നോട്ടുകൾ മാത്രമാണ് ബാങ്കുകളിലേക്ക് എത്തേണ്ടത്. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. ഇനി 0.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് പ്രചാരത്തിൽ ഉള്ളത്. ഇവ ബാങ്കുകളിൽ തിരിച്ചേൽപ്പിക്കാൻ സെപ്റ്റംബർ 30 വരെ സമയപരിധി നൽകിയിട്ടുണ്ട്.

തിരിച്ചെത്തിയ 2000 രൂപ നോട്ടുകളിൽ 87 ശതമാനവും നിക്ഷേപമായാണ് എത്തിയത്. ബാക്കി 13 ശതമാനം മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായി മാറ്റി വാങ്ങിയിട്ടുണ്ട്. ഈ വർഷം മെയ് 19-നാണ് പ്രചാരത്തിൽ ഉണ്ടായിരുന്ന 2000 രൂപ നോട്ടുകൾ ആർബിഐ പിൻവലിച്ചത്. പിൻവലിക്കൽ പ്രഖ്യാപിച്ച് മൂന്നാഴ്ചക്കുള്ളിൽ 2000 നോട്ടുകളിൽ 50 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റി വാങ്ങാൻ സമയപരിധി നൽകിയിട്ടുണ്ടെങ്കിലും, അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസല്ല; പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നു: മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ബി.ജെ.പിയെ ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍...