20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

ദിവസങ്ങൾ നീണ്ട ഇടിവിന് വിരാമം! സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,720 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,465 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്നലത്തെ സ്വർണവില.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,640 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. ആഗോളതലത്തിൽ സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത് ഉയർച്ചയിലാണ്. ട്രോയ് ഔൺസിന് 1.37 ഡോളർ ഉയർന്ന് 1,913.83 നിലവാരത്തിലാണ് സ്വർണവില. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 76.20 രൂപയാണ് വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related