കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാത തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും ഗ്രാമിന് 5,962 രൂപയുമാണ് ഇന്നത്തെ വിപണി വില.
ശനിയാഴ്ച്ച 22 കാരറ്റ് സ്വർണം പവന് 80 രൂപ ഉയർന്നിരുന്നു. അതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുറയുന്ന പ്രവണതയാണുണ്ടായിരുന്നത്.
Read Also : നിയന്ത്രണംവിട്ട കാർ ഓട്ടോകളിലും കാരവാനിലും ഇടിച്ചുകയറി അപകടം: അഞ്ചുപേർക്ക് പരിക്ക്
അതേസമയം, ഇന്ന് വെള്ളി വിലയിൽ ഇടിവുണ്ടായി. ഗ്രാമിന് 20 പൈസ കുറഞ്ഞ് 76 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 608 രൂപയിലേക്കും താഴ്ന്നു. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 1,912.38 യുഎസ് ഡോളറായിട്ടുണ്ട്.